കരിപ്പൂരിൽ വീണ്ടും വന്‍ സ്വര്‍ണവേട്ട; 1.037 കിലോ സ്വര്‍ണവുമായി യാത്രികനും കൂട്ടാളിയും പിടിയില്‍

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 1.037 കിലോ സ്വര്‍ണവുമായി യാത്രികന്‍ കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായി. കാപ്‌സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണമിശ്രിതവുമായി കണ്ണൂര്‍ വെട്ടംപൊയില്‍ എ.പി മന്‍സില്‍ മുഹമ്മദ് റാസിയാണ് (33) പിടിയിലായത്.

ഇയാളെ സ്വീകരിക്കാനെത്തിയ കോഴിക്കോട് കൊടുവള്ളി ആവിലോറ കിഴക്കോത്ത് എ.പി. നിസാറിനെയും (36) പൊലീസ് പിടികൂടി. ജിദ്ദയില്‍നിന്ന് കരിപ്പൂരിലെത്തിയ മുഹമ്മദ് റാസി കസ്റ്റംസിനെ വെട്ടിച്ച് പുറത്തുകടന്നെങ്കിലും നേരത്തേ വിവരം ലഭിച്ച് കാത്തിരുന്ന പൊലീസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു.

പിടികൂടിയ സ്വര്‍ണത്തിന് 50 ലക്ഷം രൂപ വില വരും. ഇവര്‍ പോകാനുപയോഗിച്ച വാഹനവും പിടിച്ചെടുത്തു. പ്രതികളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് കസ്റ്റംസിന് കൈമാറും.

Tags:    
News Summary - Big gold hunt again in Karipur; Passenger and companion arrested with 1.037 kg of gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.