കരിപ്പൂരിൽ വീണ്ടും വലിയ വിമാനങ്ങൾക്ക് വിലക്ക്

കരിപ്പൂർ: കഴിഞ്ഞദിവസത്തെ അപകടത്തി​െൻറ പശ്ചാത്തലത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ വീണ്ടും വലിയ വിമാനങ്ങൾക്ക് വിലക്ക്. കോഡ്-ഇ കാറ്റഗറിയിലുള്ള വിമാനങ്ങൾക്കാണ് വ്യോമയാന മന്ത്രാലയം വിലക്ക് ഏർപ്പെടുത്തി​ത്​.

കോഡ്-സിയിലുള്ള ബി 737-800 കാറ്റഗറിയിലെ ചെറിയ വിമാനമാണ് അപകടത്തിൽപെട്ടത്. റൺവേ നവീകരണത്തി​െൻറ പേരിൽ 2015 മേയ്‌ ഒന്നുമുതൽ നിർത്തിയ സർവിസ് ഏറെ ശ്രമങ്ങൾക്ക് ശേഷം 2018 ഡിസംബറിലാണ് പുനരാരംഭിച്ചത്. നിലവിൽ സൗദി എയർലൈൻസ്, എയർ ഇന്ത്യ, എമിറേറ്റ്സ്, ഖത്തർ എന്നീ കമ്പനികൾക്ക് വലിയ വിമാനത്തിന് അനുമതിയുണ്ട്​. ഇതിൽ സൗദിയ, എയർ ഇന്ത്യ എന്നിവ സർവിസ് ആരംഭിച്ചിരുന്നു. 

Tags:    
News Summary - Big Airlines Ban in Karipur Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.