????????????? ?????

ബിബിൻ വധം: കൊലയാളി സംഘത്തിലെ ഒരാൾ അറസ്​റ്റിൽ

തിരൂർ: ബി.പി അങ്ങാടിക്കടുത്ത പുളിഞ്ചോട്ടിൽ ആർ.എസ്.എസ് പ്രവർത്തകൻ ബിബിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാളെ പൊലീസ് അറസ്​റ്റ്​ ചെയ്തു. രണ്ടാം പ്രതി തൃപ്രങ്ങോട് ആലുക്കൽ സാബിനൂലിനെയാണ്​ (39) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.  കൊല ആസൂത്രണം ചെയ്ത സംഘത്തിൽപെട്ട വെളിയങ്കോട് പാലപ്പെട്ടി കണ്ണാത്ത് സിദ്ദീഖിനെയും (29) ചൊവ്വാഴ്ച അറസ്​റ്റ്​ ചെയ്തു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. 

കൃത്യത്തിൽ പങ്കെടുത്തയാൾ പിടിയിലാകുന്നത് ആദ്യമാണ്. സാബിനൂലിനെ തിങ്കളാഴ്ച രാത്രിയും സിദ്ദീഖിനെ ചൊവ്വാഴ്ച പുലർച്ചയുമാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ബിബിൻ വധക്കേസിൽ ഒമ്പതാം പ്രതിയാണ് സിദ്ദീഖ്​. സാബിനൂലിനെതിരെ എട്ടും സിദ്ദീഖിനെതിരെ നാലും കേസുകളുണ്ടെന്ന് പൊലീസ് വാർത്തകുറിപ്പിൽ വ്യക്തമാക്കി. രണ്ടുപേരെയും കോടതി റിമാൻഡ് ചെയ്തു. തിരൂർ മജിസ്​ട്രേറ്റ് അവധിയിലായതിനാൽ ചുമതലയുള്ള നിലമ്പൂർ മജിസ്ട്രേറ്റിന് മുന്നിലാണ് പ്രതികളെ ഹാജരാക്കിയത്. പൊലീസ് 10 ദിവസത്തേക്ക് കസ്​റ്റഡി ആവശ്യപ്പെട്ടെങ്കിലും നിയമപരമായി തടസ്സമുള്ളതിനാൽ മജിസ്ട്രേറ്റ് അനുവദിച്ചില്ല. അതിനായി തിരൂർ കോടതിയിൽ അപേക്ഷ നൽകാൻ മജിസ്ട്രേറ്റ് നിർദേശിച്ചു. 

എട്ടിന് തിരൂർ കോടതിയിൽ അപേക്ഷ നൽകി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി കസ്​റ്റഡിയിൽ വാങ്ങി അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ അറസ്​റ്റ്​ ചെയ്ത് 10 ദിവസത്തേക്ക് കസ്​റ്റഡിയിൽ വാങ്ങിയ പെരുന്തല്ലൂർ ആലുക്കൽ  മുഹമ്മദ് അൻവറിനെയും (39) പൊലീസ് ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി. ഇയാളെയും റിമാൻഡ് ചെയ്തു. അൻവറിനൊപ്പം അറസ്​റ്റിലായ പറവണ്ണ കാഞ്ഞിരക്കുറ്റി തലേക്കര വീട്ടിൽ  തുഫൈൽ (32) പൊലീസ് കസ്​റ്റഡിയിലാണ്.  

 

Tags:    
News Summary - Bibin Murder Case; Two More Arrested-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.