Posted On
date_range Updated On
date_range ബിബിൻ വധക്കേസ്: പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചയാൾ അറസ്റ്റിൽ
തിരൂർ: ആർ.എസ്.എസ് പ്രവർത്തകൻ ബിബിൻ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ പ്രധാന പ്രതിക്ക് ഒളിവിൽ കഴിയാൻ സഹായിച്ച കാടഞ്ചേരി മുഹമ്മദ് അഷ്റഫ് (49) ആണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. കേസിൽ ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പൊലീസ് കസ്റ്റഡിയിലായിരുന്ന മുഖ്യപ്രതികളിലൊരാളായ തൃപ്രങ്ങോട് പരപ്പേരി സാബിനൂളിനെ കഴിഞ്ഞദിവസം ജയിലിലടച്ചിരുന്നു. കൃത്യത്തിൽ പങ്കെടുത്ത ആറ് പേരിൽ സാബിനൂളിനെ മാത്രമാണ് പിടികൂടാനായത്. മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.