എറണാകുളം: മഴ ശക്തമായതിനാൽ ഭൂതത്താൻക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും. ജലനിരപ്പ് ഉയരുന്നതിനാൽ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാനിർദേശം നൽകി. എറണാകുളം ജില്ലയിൽ ഓറഞ്ച് പ്രഖ്യാപിച്ചു. വയനാട്, പാലക്കാട് ജില്ലകൾ ഒഴികെ 11 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. നാളെ ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഈ മാസം ഇരുപത്തിയെട്ടാം തീയതിവരെ മഴ തുടരുമെന്നാണ് പ്രവചനം. ബംഗാൾ ഉൾക്കടലിലും തെക്കൻ അറബികടലിലും നിലനിൽക്കുന്ന ചക്രവാതചുഴിയാണ് മഴ ശക്തമാകാനുള്ള കാരണം. കേരള-കർണാടക ലക്ഷ്വദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിനും വിലക്കുണ്ട്.
ആലപ്പുഴ അരൂരിൽ മിന്നലേറ്റ് 60 മരിച്ചു. വീട്ടിൽനിന്ന് കുളിക്കുന്നതിന് ശുചിമുറിയിലേക്ക് പോകുമ്പോഴായിരുന്നു മിന്നലേറ്റത്. ശക്തമായ മഴയിൽ ചെങ്ങന്നൂർ പുലിയൂരിൽ വീട്ടുവളപ്പിലെ കിണർ ഇടിഞ്ഞ് താഴ്ന്നു. പുലിയൂർ സ്വദേശി ശിവന്റെ വീട്ടുവളപ്പിലെ കിണറാണ് ഇന്നലെ ഇടിഞ്ഞ് താഴ്ന്നത്. കൊല്ലം കുണ്ടറ കേരളപുരത്ത് കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് മരം കടപുഴകി വീണു.
തൃശ്ശൂർ ചൂണ്ടലിൽ ഓടിക്കൊണ്ടിരിരുന്ന കാറിന് മുകളിലേക്ക് മരക്കൊമ്പ് വീണു. അപകടത്തിൽ ആർക്കും പരുക്കില്ല. കൊല്ലം മൺറോ തുരുത്തിൽ സിംഗിൾ ബെഡ് ഹൗസ് ബോട്ട് ഭാഗികമായി മുങ്ങി. അപകടം നടക്കുമ്പോൾ ബോട്ടിൽ ഇരുപതോളം ആളുകൾ ഉണ്ടായിരുന്നു. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. ബോട്ടിന്റെ താഴ്ഭാഗത്തുനിന്ന് വെള്ളം ഉള്ളിലേക്ക് കയറിയതാകാം ബോട്ട് മുങ്ങാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. അടുത്തദിവസം കാലവർഷം കേരളതീരം തൊടുമെന്ന പ്രവചനം ഉണ്ടെങ്കിലും വൈകാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.