തിരുവനന്തപുരം: ആർ.എസ്.എസിന്‍റെ ഭാരതാംബയെ അടിച്ചേല്‍പിച്ചാൽ ആ കല്‍പനക്ക് വഴങ്ങില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാജ്ഭവനിലേക്ക് എ.ഐ.വൈ.എഫ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ത്രിവര്‍ണപതാകയും വിവിധ വിഭാഗം ജനങ്ങളുമാണ് ഭാരതമാതാവ്. അവക്ക് ജയ് വിളിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് മടിയില്ല. മുന്‍ പ്രധാനമന്ത്രി നെഹ്റുവാണ് ഈ ആശയം മുന്നോട്ടുവെച്ചത്. അദ്ദേഹം പ്രസംഗിക്കുമ്പോള്‍ ഭാരത് മാതാ കീ ജയ് വിളിച്ച ജനക്കൂട്ടത്തോട് അതിന്റെ അർഥം അദ്ദേഹം ചോദിച്ചു.
നിങ്ങള്‍ നിങ്ങള്‍ക്കാണ് ജയ് വിളിച്ചതെന്നായിരുന്നു നെഹ്‌റു വിശദീകരിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ആ കൊടിയെയും ജനതയെയും മാനിക്കും. ഇന്ത്യക്ക് അറിയാത്ത ഏതോ ഒരു ഭൂപടമാണ് രാജ്ഭവന്‍ പരിസ്ഥിതി ദിനത്തില്‍ പ്രദര്‍ശിപ്പിച്ചത്. സിംഹത്തെ സിംഹാസനമാക്കി ഇരിക്കുന്ന പതാക ഏന്തിയ സ്ത്രീ. അതംഗീകരിക്കാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.