ബേപ്പൂര്‍: ബേപ്പൂര്‍ ഖാസിയും പ്രമുഖ പണ്ഡിതനുമായ പി.ടി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 6.30ഓടെയായിരുന്നു വിയോഗം. ഖബറടക്കം ഇന്ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ബേപ്പൂര്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍. 18 മഹല്ലുകളില്‍ ഖാസി സ്ഥാനം വഹിച്ചുവരുന്ന അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ കഴിഞ്ഞ 46 വര്‍ഷമായി ബേപ്പൂരില്‍ ഖാസി സ്ഥാനത്ത് തുടര്‍ന്ന് വരികയായിരുന്നു.
ഭാര്യ: ഓടക്കല്‍ മറിയും എന്ന കുഞ്ഞീവി, മക്കള്‍: മുഹമ്മദ് അലി സഖാഫി, അബ്ദുസ്സലാം മുസ്ലിയാര്‍, അഹമ്മദ് സ്വാലിഹ്, മുഹമ്മദ് ഉനൈസ്, ഫാത്തിമത്ത് സൈഫുന്നീസ, സുമയ്യ, ഹാജറ, ഖദീജ. പരേതരായ ജാഫര്‍ സ്വാദിഖ്, മുഹമ്മദ് ഇസ്മാഈല്‍.
മരുമക്കള്‍: ഹുസൈന്‍ സഖാഫി, അഷ്‌റഫ് സഅദി കൊളത്തറ, അബ്ദുര്‍റഷീദ് മുസ്ലിയാര്‍, സഹ്ല്‍ ഇര്‍ഫാനി, നഫീസ, ത്വയ്യിബ, സമീന. സഹോദരങ്ങള്‍: പി ടി അബൂബക്കര്‍, ആഇഷ ബീവി, പരേതരായ മമ്മദ് കോയ, അബ്ദുല്ലക്കോയ, ഉമ്മര്‍, ബിച്ചിപ്പാത്തുമ്മ, ആമിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.