കുട്ടികളോട്​ ഇടപെടു​േമ്പാൾ സൂക്ഷിക്കുക! വൈദികർക്ക്​ സഭയുടെ മാർഗരേഖ

കോ​ട്ട​യം: ​വൈ​ദി​ക​ർ പ്ര​തി​ക​ളാ​കു​ന്ന പീ​ഡ​ന​ക്കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന വൈ​ദി​ക​ർ​ക്ക്​ ​മാ​ർ​ഗ​​രേ​ഖ​യു​മാ​യി ക​േ​ത്താ​ലി​ക്ക സ​ഭ. സ്​​കൂ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​െ​ട ചു​മ​ത​ല വ​ഹി​ക്കു​ന്ന വൈ​ദി​ക​ർ​ക്കും ക​ന്യാ​സ്​​ത്രീ​ക​ൾ​ക്കു​മാ​യാ​ണ്​ കേ​ര​ള കാ​ത്ത​ലി​ക്​ ബി​ഷ​പ്​​ കോ​ൺ​ഫ​റ​ൻ​സി​​​​​െൻറ​ (കെ.​സി.​ബി.​സി) പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ൾ.

വൈ​ദി​ക​ർ​ക്കെ​തി​രെ തു​ട​ർ​ച്ച​യാ​യി കേ​സു​ക​ൾ ഉ​ണ്ടാ​കു​ന്ന​ത്​ ​അ​വ​മ​തി​പ്പ്​ ഉ​ണ്ടാ​ക്കു​ന്നു​വെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല​ട​ക്കം ഇ​ത്​ വ​ലി​യ ച​ർ​ച്ച​യാ​ണ്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ. ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളാ​ണെ​ങ്കി​ലും ഇ​തി​​​​​െൻറ പ്ര​ത്യാ​ഘാ​തം വ​ലു​താ​ണെ​ന്ന്​ കെ.​സി.​ബി.​സി വ്യ​ക്ത​മാ​ക്കു​ന്നു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​െ​ട ചു​മ​ത​ല വ​ഹി​ക്കു​ന്ന​വ​ർ ഒ​റ്റ​ക്ക്​ കു​ട്ടി​ക​ളു​മാ​യി ഒാ​ഫി​സ്​ മു​റി​ക​ളി​ല​ട​ക്കം അ​ധി​ക​സ​മ​യം ചെ​ല​വ​ഴി​ക്ക​രു​ത്, അ​തി​രു​വി​ട്ട്​ സൗ​ഹൃ​ദം പാ​ടി​ല്ല, ​പെ​ൺ​കു​ട്ടി​ക​ളു​മാ​യി സം​സാ​രി​ക്കു​േ​മ്പാ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം, കു​ട്ടി​ക​ൾ​ക്കൊ​പ്പം ഒ​രേ​മു​റി​യി​ൽ താ​മ​സി​ക്ക​രു​ത്​ തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​വും മാ​ർ​ഗ​രേ​ഖ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന്​ കെ.​സി.​ബി.​സി ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യും വ​ക്താ​വു​മാ​യ ഫാ. ​വ​ർ​ഗീ​സ്​ വ​ള്ളി​ക്കാ​ട്ട്​ ‘മാ​ധ്യ​മ​’േ​ത്താ​ട്​ പ​റ​ഞ്ഞു. 

നി​ല​വി​ൽ നി​ര​വ​ധി നി​ർ​ദേ​ശം ​ൈവ​ദി​ക​ർ​ക്ക്​​ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും​ കെ.​സി.​ബി.​സി വ്യ​ക്ത​മാ​ക്കു​ന്നു. കു​ട്ടി​ക​ളു​മാ​യി ഇ​ട​പ​ഴ​കു​േ​മ്പാ​ൾ സ്വ​യം നി​യ​​ന്ത്ര​ണ​രേ​ഖ നി​ശ്ച​യി​ക്ക​ണ​മെ​ന്നും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നു​മാ​ണ്​ സ​ഭ നി​ല​പാ​ട്. എ​ന്നാ​ൽ, ഒ​റ്റ​പ്പെ​ട്ട ചി​ല​രെ​ങ്കി​ലും നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​താ​യി ക​ണ്ടു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ​പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ൾ.

ര​ണ്ടു​വ​ർ​ഷ​ത്തി​നി​ടെ കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള ​ൈലം​ഗി​ക അ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഏ​ഴോ​ളം പ്ര​ധാ​ന കേ​സി​ലാ​ണ്​ വൈ​ദി​ക​ർ പ്ര​തി​ക​ളാ​യ​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ​നി​ന്ന്​ ​വ​ലി​യ വ​ർ​ധ​ന​യാ​ണി​ത്​. മാ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ 14 വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ എ​റ​ണാ​കു​ളം പു​ത്ത​ൻ​വേ​ലി​ക്ക​രി​യി​ലെ പ​ള്ളി വി​കാ​രി​ക്ക്​ ഇ​ര​ട്ട​ജീ​വ​പ​ര്യ​ന്തം ല​ഭി​ച്ചി​രു​ന്നു. 2016 ഒ​ക്​​ടോ​ബ​റി​ൽ ക​ണ്ണൂ​രി​ലെ സെ​മി​നാ​രി റെ​ക്​​ട​റും അ​റ​സ്​​റ്റി​ലാ​യി​രു​ന്നു. 

അ​ടു​ത്തി​ടെ​ ​​െകാ​ട്ടി​യൂ​രി​ൽ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്​ ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ വൈ​ദി​ക​ൻ അ​റ​സ്​​റ്റി​ലാ​യ​ത്​ ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു. ഇ​ത്​ സ​ഭ​ക്കെ​തി​രെ വ​ലി​യ വി​മ​ർ​ശ​ന​ത്തി​ന്​ ഇ​ട​യാ​ക്കി. പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത ആ​ണ്‍കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​തി​ന്​ ​െവ​ള്ളി​യാ​ഴ്​​ച വൈ​ദി​ക​നെ​തി​രെ വ​യ​നാ​ട്​ മീ​ന​ങ്ങാ​ടി പൊ​ലീ​സ്​ കേ​സെ​ടു​ത്ത​താ​ണ്​ ഏ​റ്റ​വു​മൊ​ടു​വി​ലെ സം​ഭ​വം. വ​യ​നാ​ട് മീ​ന​ങ്ങാ​ടി ബാ​ല​ഭ​വ​നി​ലാ​യി​രു​ന്നു കേ​സി​നാ​സ്​​പ​ദ സം​ഭ​വം.

Tags:    
News Summary - beware about children: kcbc warns prest -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.