കോഴിക്കോട്: പി.എസ്.സിയുടെ ബിവറേജസ് കോര്‍പറേഷനിലെ എല്‍.ഡി ക്ളര്‍ക്ക് പരീക്ഷയെഴുതാന്‍ എത്തിയവരെ കൊണ്ട് നഗരം നിറഞ്ഞു. സംസ്ഥാനതലത്തില്‍ ഒറ്റദിവസം കൊണ്ട് പി.എസ്.സി നടത്തിയ ഏറ്റവും വലിയ പരീക്ഷയാണ് ശനിയാഴ്ച നടന്നത്. ജില്ലക്കകത്തും പുറത്തും നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ രാവിലെ മുതല്‍ നഗരത്തിലത്തെി.
സംസ്ഥാനതലത്തില്‍ 6,36,634 പേരാണ് പരീക്ഷക്ക് അപേക്ഷിച്ചത്. ഇത്രയും പേര്‍ക്ക് എഴുതാനുള്ള എല്ലാ സൗകര്യവും പി.എസ്.സി ഒരുക്കുകയും ചെയ്തു. എന്നാല്‍, ചില പരീക്ഷാകേന്ദ്രങ്ങളില്‍ ഉദ്യോഗാര്‍ഥികളുടെ കുറവ് അനുഭവപ്പെട്ടു. മൊഫ്യൂസില്‍-കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡുകളിലാണ് കാര്യമായ തിരക്കുണ്ടായത്. ജില്ലയിലെ മിക്ക സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളും പരീക്ഷാകേന്ദ്രമായിരുന്നു. ജില്ലയുടെ വിവിധ ഉള്‍പ്രദേശങ്ങളിലേക്ക് പോവാനാണ് ഉദ്യോഗാര്‍ഥികള്‍ ഏറെ പ്രയാസപ്പെട്ടത്.
ഉച്ചക്ക് 1.30മുതല്‍ 3.15വരെയാണ് പരീക്ഷ നടന്നത്. 100 മാര്‍ക്കിന്‍െറ ചോദ്യങ്ങളില്‍ മലയാള ഭാഷയും വ്യാകരണവും ഉള്‍പ്പെട്ടു. പൊതുവെ എളുപ്പമായിരുന്നു പരീക്ഷയെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. 2014ലാണ് ബിവറേജസ് കോര്‍പറേഷനിലെ എല്‍.ഡി ക്ളര്‍ക്ക് പരീക്ഷക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.