ബെവ്​ക്യൂ ആപ്​: ബെവ്​കോ വിൽപന പകുതി കുറഞ്ഞെന്ന്​ മന്ത്രിയും

തി​രു​വ​ന​ന്ത​പു​രം: ബി​വ​റേ​ജ​സ് കോ​ര്‍പ​റേ​ഷ​െൻറ വ​രു​മാ​ന​ത്തി​ല്‍ വ​ന്‍ ഇ​ടി​വ്. ബെ​വ്ക്യൂ ആ​പ് വ​ഴി​യു​ള്ള ടോ​ക്ക​ണു​ക​ള്‍ കൂ​ടു​ത​ലും ബാ​റു​ക​ള്‍ക്കാ​യി​രു​ന്നെ​ന്നും മു​ന്‍വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ബെ​വ്കോ​യു​ടെ വി​ല്‍പ​ന പ​കു​തി​യോ​ളം ഇ​ടി​ഞ്ഞെ​ന്നും എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്​​ണ​ൻ നി​യ​മ​സ​ഭ​യെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചു.കോ​വി​ഡ് കാ​ല​ത്ത് തി​ര​ക്ക് കു​റ​ക്കു​ന്ന​തി‍െൻറ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ മേ​യ് 28നാ​ണ് ​െബ​വ്ക്യൂ ആ​പ് നി​ല​വി​ല്‍ വ​ന്ന​ത്.

ബി​വ​റേ​ജ​സ്, ക​ണ്‍സ്യൂ​മ​ര്‍ഫെ​ഡ് ഔ​ട്ട്​​ലെ​റ്റു​ക​ള്‍ക്ക് പു​റ​മേ ബാ​റു​ക​ളി​ലും ബി​യ​ര്‍ ആ​ൻ​ഡ് വൈ​ന്‍ പാ​ര്‍ല​റു​ക​ളി​ലും മ​ദ്യം പാ​ഴ്സ​ലാ​യി ന​ല്‍കു​ന്ന​തി​ന് ആ​പ് വ​ഴി​ ബു​ക്കി​ങ്ങും നി​ര്‍ബ​ന്ധ​മാ​ക്കി​യി​രു​ന്നു.

ആ​പ്പി​ലെ ബു​ക്കി​ങ്ങി​ല്‍ കൂ​ടു​ത​ലും ബാ​റു​ക​ളി​ലേ​ക്കാ​ണെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നു. ഇ​ത്​ ശ​രി​യാ​ണെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ സ​മ​ര്‍പ്പി​ച്ച രേ​ഖ​ക​ളി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.