Posted On
date_range Updated On
date_range ബെവ്കോ ഒൗട്ട്ലെറ്റ് മാറ്റം: പുതിയ തന്ത്രവുമായി സർക്കാർ
തിരുവന്തപുരം: ദേശീയ പാതയോരങ്ങളിൽ നിന്ന് ബിവറേജസ് മദ്യഷോപ്പുകൾ മാറ്റാൻ പുതു തന്ത്രവുമായി സർക്കാർ. ഒൗട്ട്ലെറ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനെതിരെ വിവിധ മേഖലകളിൽ നിന്ന് പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സർക്കാറിെൻറ നടപടി.
ഇനി മുതൽ ഒൗട്ട്ലെറ്റുകൾ നിൽക്കുന്ന പഞ്ചായത്തിെൻറ അനുമതിയില്ലെങ്കിലും മാറ്റി സ്ഥാപിക്കാൻ സാധിക്കും. താലൂക്കിലെ ഏതെങ്കിലും പഞ്ചായത്തിെൻറ അനുമതി ലഭിച്ചാൽ മാത്രം മതിയെന്നാണ് സർക്കാറിെൻറ പുതിയ തീരുമാനം.
അതേ സമയം മദ്യലോബിയെ സഹായിക്കാനാണ് സർക്കാറിെൻറ നീക്കമെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ പറഞ്ഞു. ബാറുകൾക്ക് ഉൾപ്പടെ ഭാവിയിൽ അനുമതി നൽകാനുള്ള സർക്കാർ നീക്കത്തിെൻറ ഭാഗമാണ് പുതിയ നടപടിയെന്നും സുധീരൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.