Posted On
date_range Updated On
date_range പിണറായിയാണ് ശരിയെന്ന് തെളിഞ്ഞു; അദ്ദേഹത്തെ കാണണം, കമ്യൂണിസ്റ്റുകാരനായി മരിക്കണം -ബർലിൻ
കണ്ണൂർ: പിണറായി വിജയനെ കണ്ട് ക്ഷമ ചോദിക്കണമെന്നും അദ്ദേഹമാണ് ശരിയെന്ന് തെളിഞ്ഞെന്നും കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ ബർലിൻ കുഞ്ഞനന്തൻ നായർ. വിഭാഗീയതയുടെ കാലത്ത് വി.എസ് അച്യുതാനന്ദനൊപ്പം നിന്നതാണ് പിണറായിയുമായി അകലാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിൻെറ അന്ത്യമെത്തുന്നു എന്ന തോന്നലുണ്ട്. അതുകൊണ്ട് പിണറായിയെ കണ്ടിട്ട് യാത്രയാവണം. കമ്യൂണിസ്റ്റുകാരനായി മരിക്കണം.
രണ്ടുകണ്ണിനും കാഴ്ചയില്ലെങ്കിലും ശബ്ദം കേള്‍ക്കാം. ചില തെറ്റുകൾ പറ്റി. ആ കുറ്റബോധമുള്ളതിനാലാണ് പിണറായിയെ കാണണമെന്ന് പറയുന്നത് -അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.