കെ. വിദ്യ മഹാരാജാസിന് അപമാനം, കർശനമായ നടപടി വേണം -ബെന്യാമിൻ

മഹാരാജാസ് കോളജിലെ​ വ്യാ​ജ പ്ര​വൃ​ത്തി​പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാജരാക്കി ലെ​ക്​​ച​റ​ർ നി​യ​മ​ന​ം നേടിയ മുൻ എസ്.എഫ്.ഐ വ​നി​താ​നേ​താ​വ് കെ. വിദ്യക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരൻ ബെന്യാമിൻ. മഹാരാജാസിനും വിദ്യാർഥി സമൂഹത്തിനും സാഹിത്യ ലോകത്തിനും വിദ്യ അപമാനമാണെന്ന് ബെന്യാമിൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ച പോസ്റ്റിൽ പറയുന്നു. വിദ്യമാർ ഇനിയും ആവർത്തിക്കാതിരിക്കാൻ കർശനമായ അന്വേഷണവും നടപടിയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കുറിപ്പിങ്ങനെ: 

'കെ. വിദ്യ മഹാരാജാസിനു അപമാനമാണ്, സാഹിത്യ ലോകത്തിനു അപമാനമാണ്, വിദ്യാർത്ഥി സമൂഹത്തിനു അപമാനമാണ്. കള്ളങ്ങൾ കൊണ്ട് വിജയം നേടാം എന്ന് വിചാരിക്കുന്ന ഈ കുട്ടി എന്ത് വിദ്യാഭ്യാസമാണ് നേടിയത്? എന്താണ് കുട്ടികളെ പഠിപ്പിക്കുന്നത്? എന്ത് സാഹിത്യമാണ് എഴുതുന്നത്? വിദ്യമാർ ഇനിയും ആവർത്തിക്കാതെ ഇരിക്കാൻ കർശനമായ അന്വേഷണവും നടപടിയും കുറ്റക്കാരി എങ്കിൽ കടുത്ത ശിക്ഷയും ഉണ്ടാവണം..'.

Full View

അതേസമയം, കെ. ​വി​ദ്യ​യു​ടെ പി​എ​ച്ച്.​ഡി ​ഗൈ​ഡ് സ്ഥാനത്ത് നിന്ന്​ ബി​ച്ചു എ​ക്സ്.​ മ​ല​യി​ൽ പി​ന്മാ​റി. കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ്​ അം​ഗ​വും മ​ല​യാ​ളം വി​ഭാ​ഗം മേ​ധാ​വി​യു​മാ​ണ്​ ബി​ച്ചു. ഗു​രു​ത​ര ആ​രോ​പ​ണ​മാ​ണ്​ വിദ്യ​ക്കെ​തി​രെ​യെ​ന്നും നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കു​ന്ന​തു​വ​രെ​യാ​ണ്​ മാ​റി​നി​ൽ​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Benyamin against former sfi leader k vidya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT