കേരളത്തിൽ സിൽവർ ലൈൻ പദ്ധതി നടക്കാത്ത സ്വപ്നമെന്ന് ബെന്നി ബെഹനാൻ എം.പി

അങ്കമാലി: മുഖ്യമന്ത്രി പിണറായി വിജയന്റെ നടക്കാത്ത സ്വപ്നമാണ് കേരളത്തിലെ സിൽവർ ലൈൻ പദ്ധതിയെന്ന് ബെന്നി ബഹനാൻ എംപി. അങ്കമാലിയിൽ നടന്ന പൗരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ റെയിൽ സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കുക, സമരംചെയ്ത ജനങ്ങൾക്കെതിരെ നിയമവിരുദ്ധമായെടുത കേസുകൾ പിൻവലിക്കുക തുടങ്ങിയ ഡിമാന്റുകൾ ഉന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രിക്ക് സമർപ്പിക്കുന്ന ഭീമഹർജിയിലേയ്ക്കുള്ള ഒപ്പുശേഖരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം എം.എൽ.എമാരായ അൻവർ സാദത്തും റോജി എം. ജോണും ചേർന്ന് ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ ജില്ലാ ചെയർമാൻ വിനു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സി.ആർ. നീലകണ്ഠൻ മുഖ്യപ്രസംഗം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം എ.ഒ. പൗലോ കെ റെയിൽ വിരുദ്ധപ്രമേയവും സ്വാഗതസംഘം ചെയർമാൻ പി. വി. ജോസ് ഐക്യദാർഢ്യ പ്രമേയവും അവതരിപ്പിച്ചു.

ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്. ഷൈജു, മുൻ എം.എൽ.എ പി .ജെ. ജോയി, കെ റെയിൽ സിൽവർലൈൻ സമരസമിതി സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ്, സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ, അഡ്വ.കെ.എസ്.ഷാജി, എസ്‌.യു.സി.ഐ(സി) ജില്ലാസെക്രട്ടറി ടി.കെ.സുധീർകുമാർ, എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി അജ്മൽ കെ.മുജീബ്, കേരളാ കോൺഗ്രസ് ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പൈനാടത്ത്, പി.പി.അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു. ഐക്യദാർഡ്യ സമിതി കോ - ഓർഡിനേറ്റർ കെ.പി. സാൽവിൻ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം കെ.എം.തോമസ് കൃതജ്ഞതയും പറഞ്ഞു.

Tags:    
News Summary - Benny Behanan MP said that the Silver Line project in Kerala is a dream that will not come true.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.