റമദാൻ ഒന്ന് വ്യാഴാഴ്ച -കേരള ഹിലാൽ കമ്മിറ്റി; റമദാൻ ബുധനാഴ്ച ആരംഭിക്കും -ഹിജ്റ കമ്മിറ്റി ഓഫ് ഇന്ത്യ

കോ​ഴി​ക്കോ​ട്: ഫെ​ബ്രു​വ​രി 18 ബു​ധ​നാ​ഴ്ച ശ​അ്ബാ​ൻ 30 പൂ​ർ​ത്തി​യാ​ക്കി 19ാം തീ​യ​തി വ്യാ​ഴാ​ഴ്ച റ​മ​ദാ​ൻ ഒ​ന്നാ​യി​രി​ക്കു​മെ​ന്ന് കേ​ര​ള ഹി​ലാ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​പി. ഉ​ണ്ണീ​ൻ​കു​ട്ടി മൗ​ല​വി അ​റി​യി​ച്ചു.

ബുധനാഴ്ച റമദാൻ ആരംഭിക്കുമെന്ന് ഹിജ്റ കമ്മിറ്റി ഓഫ് ഇന്ത്യ

കോഴിക്കോട്: ഫെബ്രുവരി 17 ചൊവ്വാഴ്ച ന്യൂമൂൺ സൂര്യഗ്രഹണമായി സംഭവിക്കുന്നതിനാൽ 18 ബുധനാഴ്ച റമദാൻ വ്രതം ആരംഭിക്കുമെന്ന് ഹിജ്റ കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. 

മാസപ്പിറവി അറിയിക്കണം

കോഴിക്കോട്: ശഅ്ബാൻ 29ന് ചൊവ്വാഴ്ച റമദാൻ മാസപ്പിറവി കാണുന്നവര്‍ താഴെ ഫോണ്‍ നമ്പറുകളില്‍ അറിയിക്കണമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാര്‍, ഇബ്റാഹിമുല്‍ ഖലീല്‍ അല്‍ബുഖാരി എന്നിവര്‍ അറിയിച്ചു.
ഫോണ്‍ നമ്പറുകള്‍: 9961339104 -കണ്ണൂര്‍. 9605695117 -വയനാട്. 9446462845 -കോഴിക്കോട്. 9446766414 -മലപ്പുറം. 9946883666 -പാലക്കാട്. 9526741032 -തൃശൂര്‍.

Tags:    
News Summary - Kerala Hilal committee and Hijri Committee Ramadan notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.