കൊച്ചി: താൻ എന്തിനാണ് പണം ആവശ്യപ്പെട്ടതെന്ന് പൊലീസിനറിയാമെന്ന് രവി പൂജാരി. ബ്യൂട്ടിപാർലർ വെടിവെപ്പുമായി ബന് ധപ്പെട്ട് അധോലോക നായകൻ രവി പൂജാരിയെന്ന് അവകാശപ്പെട്ട് വീണ്ടും വന്ന ഫോൺേകാളിലൂടെയാണ് വെളിപ്പെടുത്തൽ.
ബ്യ ൂട്ടി പാർലർ ഉടമ നടി ലീന മരിയ പോളിനും പിന്നീട് സ്വകാര്യ ചാനലിനും രവിപൂജാരിയിൽനിന്ന് ഫോൺകാളുകൾ വന്നിരുന്നു. പൊലീസിന് മിടുക്കുണ്ടെങ്കിൽ വെടിവെച്ചവരെ കണ്ടെത്തട്ടെയെന്നാണ് രവി പൂജാരിയിൽനിന്ന് സ്വകാര്യ ചാനലിലേക്ക് അവസാനമെത്തിയ ഫോൺകാളിലൂടെ പറഞ്ഞിരിക്കുന്നത്. നടി ലീന മരിയാ പോളിനോട് 25 കോടി ആവശ്യപ്പെട്ടതിെൻറ കാരണം കൊച്ചി സിറ്റി പൊലീസിന് അറിയാമെന്നും വൈകാതെ അക്കാര്യം താൻ വെളിപ്പെടുത്തുമെന്നും രവി പൂജാരി പറയുന്നു.
മംഗളൂരും ബംഗലൂരുവിലും നടത്തിയ അന്വേഷണത്തിൽ രവി പൂജാരിയാണ് കൃത്യത്തിന് പിന്നിലെന്ന സ്ഥിരീകരണത്തിലാണ് പൊലീസ്. എന്നാൽ, ബ്യൂട്ടി പാർലറിൽ വെടിയുതിർത്ത രണ്ടംഗസംഘത്തെ തിരിച്ചറിയാൻ പൊലീസിന് ഇതുവരെ കഴിഞ്ഞില്ല. ഇതിന് പിന്നിൽ പ്രാദേശിക സംഘമാണെന്നാണ് സംശയിക്കുന്നത്.
കഴിഞ്ഞ 15നാണ് നടി ലീന മരിയ പോളിെൻറ കൊച്ചിയിലെ ബ്യൂട്ടി പാർലറിന് നേരെ രണ്ടംഗ സംഘം വെടിവെപ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.