കൊച്ചി: കൊച്ചിയിൽ നടി ലീനാ മരിയ പോളിെൻറ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിനുനേ രെ വെടിവെപ്പ് നടത്തിയ കേസിൽ പൊലീസ് മുംബൈ കേന്ദ്രീകരിച്ച് അന്വേഷണം ഉൗർജിതമാക്കി. സംഭവത്തിന് മുംബൈയിലെ ചിലരുമായി ബന്ധമുണ്ടെന്ന നിർണായകസൂചന ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണിത്. ബൈക്കിലെത്തിയ രണ്ടുപേർ സ്ഥാപനത്തിനുനേർക്ക് നിറയൊഴിച്ച ശേഷം മുംബൈയിലുള്ള ചിലരുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഡിസംബർ 15നാണ് പനമ്പിള്ളി നഗറിൽ പ്രവർത്തിക്കുന്ന നെയിൽ ആർട്ടിസ്ട്രി എന്ന സ്ഥാപനത്തിനുനേരെ ആക്രമണം നടന്നത്. തുടർന്ന് അക്രമികൾ മുംബൈയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽനിന്ന് വിളിക്കാൻ ശ്രമിച്ചതായി ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. അതിനാൽ പ്രതികൾക്ക് മുംബൈയുമായി അടുത്ത ബന്ധമുള്ളതായി സംശയിക്കുന്നു.
ഇതിനിടെ, സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന അധോലോക കുറ്റവാളി രവി പൂജാരി കൊച്ചിയിലെ സംഭവത്തിനുശേഷവും സമാനരീതിയിൽ പണം തട്ടാൻ ശ്രമിച്ചതിന് മുംബൈ പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.