മൈലപ്ര: കെ.എസ്.ആർ.ടി.സി ബസ് തകരാറിലായി. കെ.എസ്.ആർ.ടി.സിയുടെ പുതിയ എ.സി പ്രീമിയം ബസ് തകരാറിലായി മൂന്ന് ദിവസമാണ് വഴിയിൽ കിടന്നത്. കോയമ്പത്തൂർ-പത്തനാപുരം റൂട്ടിൽ സംസ്ഥാനാന്തര സർവിസ് നടത്തുന്ന ബസാണ് മൈലപ്ര ജങ്ഷനിൽ വെച്ച് തകരാറിലായത്.
മുൻവശത്തെ ചക്രത്തിന്റെ ബെയറിങ് പോയതാണ് വഴിയിൽ കിടക്കാൻ കാരണം. വേഗത്തിൽ പരിഹരിക്കാവുന്ന തകരാറാണെങ്കിലും മൂന്ന് ദിവസമായിട്ട് ബസ് നന്നാക്കി സർവിസ് നടത്താൻ കഴിഞ്ഞിട്ടില്ല. പുതിയ ബസായതിനാൽ കമ്പനിയുടെ വാറന്റിയുണ്ടെന്നും അതിനാൽ കമ്പനിയുടെ അംഗീകൃത വർക്‌ഷോപ്പിൽ നിന്നുള്ള ജീവനക്കാരെത്തി വേണം പ്രശ്നം പരിഹരിക്കാനെന്നുമാണ് കെ.എസ്.ആർ.ടി.സിയുടെ വാദം.
കമ്പനിയുടെ അംഗീകൃത വർക്‌ഷോപ്പിൽനിന്നും തകരാർ പരിഹരിക്കാൻ ജീവനക്കാർ എത്താൻ വൈകുന്നതാണ് ബസ് നീക്കം ചെയ്യാൻ സാധിക്കാത്തതെന്നും കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.