സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ട് ഏ​ൽ​ക്കു​ന്ന രീ​തി​യി​ൽ വി​ത​ര​ണ​ത്തി​ന്​ വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​പോ​കു​ന്ന കു​പ്പി​വെ​ള്ളം

കുപ്പിവെള്ളമാണോ? നോക്കി വാങ്ങിയില്ലേൽ പണി കിട്ടും

മ​ര​ട്: കു​പ്പി​വെ​ള്ളം സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്തി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ. സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ട് ഏ​ൽ​ക്കു​ന്ന രീ​തി​യി​ൽ കു​പ്പി​വെ​ള്ളം സൂ​ക്ഷി​ക്കു​ക​യും വി​ല്‍ക്കു​ക​യും ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ക്കും വാ​ഹ​ന​ങ്ങ​ള്‍ക്കു​മെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം കാ​റ്റി​ൽ പ​റ​ത്തി ത​ല​ങ്ങും വി​ല​ങ്ങും പാ​യു​ക​യാ​ണ് വാ​ഹ​ന​ങ്ങ​ൾ. വി​ൽ​പ​ന ന​ട​ത്തു​ന്ന ക​ട​ക​ളു​ടെ സ്ഥി​തി​യും മോ​ശ​മ​ല്ല.

പേ​രി​ന് ചി​ല വാ​ഹ​ന​ങ്ങ​ൾ വ​ല ഉ​പ​യോ​ഗി​ച്ച് മ​റ​ക്കാ​റു​ണ്ടെ​ങ്കി​ലും ശാ​ശ്വ​ത​മ​ല്ല. ചൂ​ടു​കൂ​ടി​യ സ​മ​യ​ത്തും ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി സൃ​ഷ്ടി​ച്ചാ​ണ് കു​പ്പി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം സൂ​ര്യ​പ്ര​കാ​ശ​മേ​റ്റാ​ണ് ക​ട​ക​ളി​ൽ വി​ത​ര​ണ​ത്തി​ന്​ എ​ത്തു​ന്ന​ത്. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് വി​ത​ര​ണം.

ക​ടു​ത്ത ചൂ​ടേ​റ്റ് കു​പ്പി​യി​ലു​ണ്ടാ​കു​ന്ന രാ​സ​മാ​റ്റം ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​കു​മെ​ന്ന്​ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു​ണ്ട്. പ്ര​ത്യ​ക്ഷ​ത്തി​ല്‍ ഇ​തു​ക​ണ്ടെ​ത്താ​ന്‍ ക​ഴി​യി​ല്ല. വെ

​ള്ള​ത്തി​ലൂ​ടെ ര​ക്ത​ത്തി​ല്‍ ക​ല​രു​ന്ന പ്ലാ​സ്റ്റി​ക്, കാ​ൻ​സ​ർ പോ​ലെ​യു​ള്ള ഗു​രു​ത​ര രോ​ഗ​ങ്ങ​ള്‍ക്ക് വ​ഴി​യൊ​രു​ക്കും. അ​തി​നാ​ല്‍, സ്ഥി​ര​മാ​യി കു​പ്പി​വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

Tags:    
News Summary - Be careful when buying bottled water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.