തിരുവനന്തപുരം: ബാർട്ടൺഹില്ലിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ മുഖ്യപ്രതി പിടിയിൽ. ലോകോളജിന് സമീപം ബാർട്ടൺ ഹിൽ സ്വദേശി അനിൽകുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജീവനാണ് പിടിയിലായത്. ഒളിവിൽപോയ ഇയാളെ തമിഴ്ന ാട് തിരുനെൽവേലിയിൽനിന്നാണ് ഷാഡോ പൊലീസ് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വെള്ളിയാഴ്ച അറ സ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പിന് എത്തിക്കുമെന്നാണ് സൂചന. ഇതിനുശേഷം കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ഞായറാഴ്ച രാത്രി 11നാണ് ബാർട്ടൺഹിൽ പാർക്കിന് സമീപം അനിൽകുമാർ വെേട്ടറ്റ് മരിച്ചത്. തലക്ക് എട്ട് വെേട്ടറ്റു. ജീവൻ ഒറ്റക്കാണ് കൊല നടത്തിയതെന്നാണ് പൊലീസ് പറയുന്നതെങ്കിലും ഇയാൾക്കൊപ്പം മറ്റ് ചിലരുണ്ടായിരുന്നെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.
സംഭവം നടന്ന് നാല് ദിവസത്തിനുശേഷമാണ് പ്രതിയെ പിടികൂടുന്നത്. മുമ്പ് ഒരേ ഗുണ്ടാസംഘത്തിലെ അംഗങ്ങളായിരുന്നു അനിൽകുമാറും ജീവനും. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായിരുന്നു ഇരുവരും. ഗുണ്ടാപകയാണ് അനിൽകുമാറിെൻറ കൊലപാതകത്തിലേക്ക് വഴിെവച്ചതെന്നാണ് പൊലീസ് ഭാഷ്യം.
ജീവെൻറ വീടുകയറി അനിൽകുമാർ നടത്തിയ ആക്രമണത്തിെൻറ പ്രതികാരമായിരുന്നു കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. ഗുണ്ടാസംഘങ്ങളെ പിടികൂടാൻ പൊലീസ് നടത്തുന്ന ‘ഒാപറേഷൻ ബോൾട്ടി’െൻറ ഭാഗമായി ജീവനെ കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിൽനിന്ന് ശനിയാഴ്ച വൈകുന്നേരം പുറത്തിറങ്ങിയ ജീവനാണ് ഞായറാഴ്ച കൊല നടത്തിയത്. മ്യൂസിയം സി.െഎയുടെ നേതൃത്വത്തിൽ 35 അംഗ സംഘം മൂന്ന് ടീമുകളായി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.