ന്യൂഡൽഹി: ഖജനാവിലേക്ക് നികുതി കിട്ടാൻ കള്ളു കുടിക്കണമെന്ന് പറയില്ലെങ്കിലും, മദ്യശാലകൾ പൂേട്ടണ്ടി വരുന്നതു വഴി കേരളത്തിന് പ്രതിവർഷം ചുരുങ്ങിയത് 2,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ധനമന്ത്രി തോമസ് െഎസക്. ഒരുപാട് ചില്ലറ വിൽപന കേന്ദ്രങ്ങൾ പൂേട്ടണ്ടി വരും. മദ്യശാല കേസിൽ കേരളത്തിന് സ്വന്തം വാദമുഖങ്ങൾ അവതരിപ്പിക്കാൻ വേണ്ടത്ര സമയം കിട്ടിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സാമ്പത്തിക വർഷം കടന്നുപോകുന്നത് ആശ്വാസകരമായ സാഹചര്യത്തിലാണെന്ന് ഡൽഹിയിലെത്തിയ തോമസ് െഎസക് പറഞ്ഞു. പദ്ധതി വിഹിതം 70 ശതമാനവും വിനിയോഗിക്കാൻ സാധിച്ചു. മാർച്ച് 31ന് ബില്ലു നൽകാൻ കഴിഞ്ഞില്ലെന്നതിെൻറ പേരിൽ തദ്ദേശ സ്ഥാപനങ്ങൾ വേവലാതിപ്പെടേണ്ട. അവരുടെ തുക ലാപ്സാവില്ല. ഏപ്രിലിലും അവർക്ക് ബിൽ നൽകാൻ അവസരമുണ്ടെന്നും മന്ത്രി പറഞ്ഞു.
ശമ്പള പരിഷ്കരണത്തിെൻറ ആദ്യ ഗഡു കുടിശ്ശിക നൽകുന്നതിൽ പ്രയാസമുണ്ടാവില്ലെന്നാണ് കരുതുന്നത്. മാർച്ച് 31ലെ നീക്കിബാക്കി അറിഞ്ഞ ശേഷം ഇക്കാര്യം തീരുമാനിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.