ബാർ കോഴ: തുടരന്വേഷണത്തിന്​ മുന്‍കൂര്‍ അനുമതി തേടിയതായി വിജിലൻസ്​

കൊച്ചി: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് സര്‍ക്കാറി​​െൻറ മുന്‍കൂര്‍ അനുമതിതേടി അപേക്ഷ നൽകിയതായി വിജിലൻ സ്​ ​ഹൈകോടതിയിൽ. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം കെ.എം. മാണിക്കെതിരെ തുടരന്വേഷണത്തിന്​ വിജിലൻസ്​ കോടതി ഉത്തരവിട്ട സാഹചര്യത്തിൽ ഇടതുമുന്നണി കൺവീനറുമായി ബന്ധപ്പെട്ട്​ അനുമതി അപേക്ഷ നൽകിയതായാണ്​ വിജിലൻസ്​ വാക്കാൽ അറിയിച്ചത്​.

മുൻകൂർ അനുമതി വേണമെന്ന വിജിലൻസ്​ കോടതി പരാമർശത്തി​നെതിരെ വി.എസ്. അച്യുതാനന്ദനും തുടരന്വേഷണം വേണമെന്ന ഉത്തരവും എഫ്​.​െഎ.ആറും റദ്ദാക്കണമെന്നാവശ്യ​പ്പെട്ട്​ മുൻ മന്ത്രി കെ.എം. മാണിയും സമര്‍പ്പിച്ച ഹരജികളാണ്​ കോടതി പരിഗണനയിലുള്ളത്​. പ്രോസിക്യൂഷന്‍ അനുമതിതേടി അപേക്ഷ നല്‍കിയിട്ടുണ്ടോയെന്ന് കോടതി വിജിലന്‍സിനോട് ആരാഞ്ഞു. നൽകിയിട്ടുണ്ടെന്നായിരുന്നു മറുപടി. കൂടുതല്‍ വിവരങ്ങള്‍ നൽകാൻ അധികം സമയം അനുവദിക്കണമെന്ന വിജിലൻസ്​ ആവശ്യം​ അനുവദിച്ച കോടതി രണ്ടാഴ്​ചക്കകം റിപ്പോർട്ട്​ സമർപ്പിക്കാൻ നി​ർദേശിച്ചു.

ബാർ കോഴ ആരോപണത്തില്‍ മുന്‍കൂര്‍ അനുമതി തേടണമെന്ന് സെപ്​റ്റംബര്‍ 18ലെ ഉത്തരവില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി വ്യക്തമാക്കിയിരുന്നു. 2014 ഡിസംബര്‍ പത്തിന് രജിസ്​റ്റര്‍ ചെയ്ത കേസില്‍ അഴിമതി നിരോധന നിയമത്തില്‍ 2018 ജൂലൈ 26ന്​ കൊണ്ടുവന്ന ഭേദഗതി പ്രകാരമുള്ള മുന്‍കൂര്‍ അനുമതി നടപടി വേണ്ടതില്ലെന്നാണ് അച്യുതാനന്ദ​​െൻറ വാദം.

Tags:    
News Summary - Bar Scam Vigilance -Keraka News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT