Posted On
date_range Updated On
date_range പത്രങ്ങൾ ബഹിഷ്കരിക്കാൻ ബാർ അസോസിയേഷെൻറ നിർദേശം
കൊച്ചി: ശനിയാഴ്ച മുതൽ പത്രങ്ങൾ ബഹിഷ്കരിക്കാൻ അഭിഭാഷകരോട് എറണാകുളം ബാർ അസോസിയേഷെൻറ നിർദേശം.
അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുള്ള തർക്കം തീരുന്നത് വരെ മാധ്യമ പ്രവർത്തകരെ കോടതിയിൽ കയറ്റില്ലെന്നും മാധ്യമ പ്രവർത്തകർക്കുവേണ്ടി അഭിഭാഷകർ ഹാജരാകില്ലെന്നും എറണാകുളം ബാർ അസോസിയേഷൻ തീരുമാനമെടുത്തിട്ടുണ്ട്. ഇക്കാര്യം ജില്ലാ ജഡ്ജിയോട് നേരിൽ കണ്ട് ആവശ്യപ്പെടും.
ജിഷ വധക്കേസ് വിചാരണ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞ് കോടതിമുറിയില്‍നിന്ന് പുറത്താക്കിയ അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് അസോസിയേഷെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.