ബാർ അസോസിയേഷനിൽ നിന്ന്​ പുറത്താക്കിയ നടപടി ഹൈകോടതി റദ്ദാക്കി

കൊച്ചി: ബാർ അസോസിയേഷൻ തീരുമാനം ലംഘിച്ചതിന്​ 32 അഭിഭാഷകരെ അസോസിയേഷനിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടി ഹൈകോടതി റ ദ്ദാക്കി. കൊല്ലം ജില്ല ജഡ്‌ജിയെ ബഹിഷ്കരിക്കാനുള്ള തീരുമാനം അവഗണിച്ച് കോടതിയിൽ ഹാജരായതിന്​ അഭിഭാഷകരെ സസ്​പെ ൻഡ്​ ചെയ്​ത നടപടി ചോദ്യം ചെയ്​ത്​ മുൻ ബാർ കൗൺസിൽ ചെയർമാൻ ഇ. ഷാനവാസ്​ ഖാൻ, ഇന്ത്യൻ ബാർ കൗൺസിൽ അംഗം ആർ. രവീന്ദ്രൻ തുടങ്ങിയവർ നൽകിയ ഹരജിയാണ്​ സിംഗിൾബെഞ്ച്​ പരിഗണിച്ചത്​.

ഡിസംബർ 21ന് ജില്ല ജഡ്ജിയെ ബഹിഷ്കരിക്കാൻ ഡിസംബർ 18ന് കൊല്ലം ബാർ അസോസിയേഷൻ ജനറൽ ബോഡി യോഗം തീരുമാനിച്ചിരുന്നു. എന്നാൽ, തീരുമാനം പാലിക്കാതെ കോടതിയിലെത്തിയ അഭിഭാഷകരെ അസോസിയേഷ​​െൻറ വോട്ടർ പട്ടികയിൽനിന്ന്​ ഒഴിവാക്കുകയും ചെയ്​തു. മാർച്ച് അവസാന വാരം കൊല്ലം ബാർ അസോസിയേഷ​ൻ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെയാണ്​ വോട്ടർ പട്ടികയിൽനിന്ന്​ പേര്​ നീക്കിയത്​. അഭിഭാഷകരെ സസ്പെൻഡ് ചെയ്ത ശേഷം ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ പ്രത്യേക ഗ്രീവൻസ് കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിരുന്നു.

കോടതി ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തവർക്കെതിരെ നടപടി എടുക്കുന്ന കാര്യത്തിൽ ബാർ കൗൺസിൽ അനാസ്​ഥ കാട്ടിയാൽ ഇന്ത്യൻ ബാർ കൗൺസിൽ നടപടിയെടുക്കണമെന്ന്​ സുപ്രീം കോടതിയുടെ വിധിയുണ്ട്​. ഈ സാഹചര്യത്തിൽ ബാർ അസോസിയേഷൻ നടപടി നിയമവിരുദ്ധമാണെന്ന്​ ചൂണ്ടിക്കാട്ടിയ കോടതി ഇത്​ റദ്ദാക്കുകയായിരുന്നു.

Tags:    
News Summary - Bar association Kerala High Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.