Posted On
date_range Updated On
date_range ജീവനക്കാരെ പൊലീസ് തടഞ്ഞു; മാഹിയിലെ ബാങ്കിന്‍റെ പ്രവർത്തനം തടസ്സപ്പെട്ടു
മാഹി: പുന്നോലിലും തലശ്ശേരി വീനസ് കോർണറിലും ബാങ്ക് ജീവനക്കാരെ പൊലീസ് തടയുന്നതായി പരാതി. മാഹി ഫെഡറൽ ബാങ്കിലെ അസി. മാനേജരുൾപ്പടെ മൂന്ന് പേരാണ് ഇവിടങ്ങളിൽ കുടുങ്ങിയത്. ഇവർ എത്താത്തതിനാൽ സ്ട്രോങ്ങ് റൂം തുറക്കാനോ പണമിടപാട് നടത്താനോ ബാങ്ക് ബ്രാഞ്ചിന് കഴിയുന്നില്ല.
ബാങ്ക് ജീവനക്കാരെ തടയുകയില്ലെന്ന ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശമുള്ളപ്പോഴാണിതെന്നാണ് ആക്ഷേപം.
പുന്നോലിൽ നിന്ന് തലശ്ശേരിയിലെ ബാങ്കുകളിലേക്ക് പോകാൻ കഴിയാതെ മാനേജർ ഉൾപ്പടെ വിവിധ ബാങ്ക് ജീവനക്കാരും ബുദ്ധിമുട്ടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.