പിണറായിയുടെ പൊലീസ്​ ഭരണത്തിൽ കേരളം ​വെള്ളരിക്കപട്ടണമാവുന്നു- ബൽറാം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ ടീമി​​​​െൻറ പൊലീസ്​ ഭരണത്തിൽ കേരളം വെ ള്ളരിക്കാപ്പട്ടണമാവുകയാണെന്ന്​ വി.ടി ബൽറാം എം.എൽ.എ. ​ഡി.സി.പി ചൈത്ര തെരേസ ജോണിനെ മാറ്റിയതുമായി ബന്ധപ്പെട്ടാണ് ​ ബൽറാമി​​​​െൻറ വിമർശനം. ഫേസ്​ബുക്ക്​ പോസ്​റ്റിലുടെയാണ്​ വിമർശനവുമായി ബൽറാം രംഗത്തെത്തിയത്​.

ബാലികയെ പീ ഡിപ്പിച്ചതിന്​ പോക്​സോ നിയമപ്രകാരം അറസ്​റ്റിലായ സി.പി.എമ്മുകാരെ പൊലീസ്​ സ്​റ്റേഷൻ ആക്രമിച്ച്​ മോചിപ്പിക്കാൻ ശ്രമിച്ച പ്രതികളെ കസ്​റ്റഡിയിലെടുക്കുന്നതിനാണ്​ ഭരണകക്ഷിയുടെ പാർട്ടി ഒാഫീസിൽ പൊലീസ്​ ഉദ്യോഗസ്ഥ സെർച്ച്​ വാറണ്ടുമായി ചെന്നത്​. കർത്തവ്യ നിർവഹണത്തോടുള്ള പ്രതിബദ്ധത കൊണ്ടാണ്​ അവർ ഇങ്ങനെയൊരു നടപടിക്ക്​ മുതിർന്നത്​. എന്നാൽ അവരെ വിളിച്ച്​ താക്കീത്​ ചെയ്യുകയും ഉടനടി തൽസ്ഥാനത്ത്​ നിന്ന്​ മാറ്റുകയ​ുമെന്നാൽ ഇതെന്തൊരു നിയമവാഴ്​ചയാണെന്നും ബൽറാം ചോദിച്ചു.

വി.ടി ബൽറാമി​​​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റി​​​​െൻറ പൂർണ്ണരൂപം

ബാലികയെ പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരം അറസ്റ്റിലായ സിപിഎമ്മുകാരെ പോലീസ് സ്റ്റേഷൻ ആക്രമിച്ച് മോചിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെത്തേടിയാണ് ആ ഐപിഎസ് ഉദ്യോഗസ്ഥക്ക് സംസ്ഥാന ഭരണകക്ഷിയുടെ പ്രാദേശിക ഓഫീസിലേക്ക് സെർച്ച് വാറണ്ടുമായി ചെല്ലേണ്ടി വന്നത്. കർത്തവ്യ നിർവ്വഹണത്തോടുള്ള പ്രതിബദ്ധത ഒന്നുകൊണ്ടു മാത്രമേ സാധാരണ ഗതിയിൽ ഒരു പോലീസ് ഉദ്യോഗസ്ഥ ഇങ്ങനെയൊരു നടപടിക്ക് മുതിരുകയുള്ളൂ. പ്രതികളെ അവിടെ ഒളിപ്പിച്ചിട്ടുണ്ടാവുമെന്ന് അവർക്ക് വിശ്വസനീയമായ വിവരം ലഭിച്ചിരിക്കണം. പോലീസിലെ ഒറ്റുകാരെ വച്ച് ആ ദൗത്യം പരാജയപ്പെടുത്തിയെന്നത് മാത്രമല്ല, പോലീസ് മേധാവിയും പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന സാക്ഷാൽ മുഖ്യമന്ത്രിയും ചേർന്ന് നേരിട്ട് ആ ഉദ്യോഗസ്ഥയെ വിളിച്ച് താക്കീത് ചെയ്യുന്നു, ഉടനടി സ്ഥാനത്തു നിന്ന് ഒഴിവാക്കുന്നു എന്നുകൂടിപ്പറഞ്ഞാൽ ഇതെന്തു തരം നിയമവാഴ്ചയാണ്! പിണറായി വിജയൻ- ലോകനാഥ് ബഹ്റ ടീമിന്റെ പോലീസ് ഭരണത്തിൽ കേരളം ശരിക്കും ഒരു വെള്ളരിക്കാപ്പട്ടണമാവുകയാണ്. ഡയറക്റ്റ് ഐപിഎസുകാരെ വേട്ടയാടി മനോവീര്യം തകർക്കുക എന്നതാണ് സിപിഎം ഭരണം വന്നതുമുതൽ ഇവിടത്തെ രീതി.

എവിടെയാണ് ഇന്നാട്ടിലെ സാംസ്ക്കാരിക നായകരൊക്കെ? വി ടി ബൽറാം ഫേസ്ബുക്കിൽ മറ്റാരുടേയെങ്കിലും പോസ്റ്റിന് ലൈക്കടിക്കുന്നുണ്ടോ എന്ന് നോക്കി "ബാലകറാം" ആക്കി മാറ്റാൻ നടന്നവരൊക്കെ ഇപ്പോൾ പു ക സ നൽകിയ ഏതോ പൊന്നാടയിൽ നട്ടെല്ല് മൂടിപ്പുതപ്പിച്ച് വച്ചിരിക്കുകയാണ് എന്ന് തോന്നുന്നു.

Full View
Tags:    
News Summary - Balram against pinarayi police administration-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.