ആലപ്പുഴ: ഇലക്ട്രോണിക് വോട്ടുയന്ത്രത്തെക്കുറിച്ച് വ്യാപക പരാ തി ഉയർന്ന സാഹചര്യത്തിൽ പഴയ ബാലറ്റ് പേപ്പർ സംവിധാനം തിരികെ കൊണ്ട ുവരണമെന്ന ആവശ്യം ശക്തമായി. വോട്ടർമാരിൽ നിന്ന് ഈ ആവശ്യം ഉയർ ന്നുകേട്ടിരുെന്നങ്കിലും രാഷ്ട്രീയ പാർട്ടികൾ വലിയതോതിലുള്ള എ തിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല.
എന്നാൽ, എൻ.സി.പി ദേശീയ അധ്യക്ഷ ൻ ശരത് പവാറും തെലുഗുദേശം നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവും ഈ വിഷയത്തിൽ ശക്തമായി രംഗത്തുവന്നിരിക്കയാണ്. അമേരിക്കയടക്കമുള്ള വികസിതരാജ്യങ്ങളിൽ ബാലറ്റ് സംവിധാനമാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്.
ക്രമക്കേട് ആരോപിക്കുന്നവർ അത് തെളിയിച്ചില്ലെങ്കിൽ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കേസെടുക്കുമെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ മുന്നറിയിപ്പും തിരുവനന്തപുരത്ത് അത് പ്രാവർത്തികമാക്കിയതും വോട്ടർമാർക്കിടയിൽ വലിയ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. ജയിൽവാസവും പിഴയുമുൾപ്പെടെയുള്ള ശിക്ഷ ഭയന്ന് വെറുതെ എന്തിനാണ് പൊല്ലാപ്പിന് പോകുന്നതെന്ന ചിന്ത വോട്ടർമാർക്കിടയിൽ രൂപം കൊണ്ടിട്ടുണ്ട്. മോക് പോളിങ്ങിലാണ് തകരാർ സംഭവിച്ചതെന്ന അധികൃതരുടെ വിശദീകരണമാകട്ടെ ബാലിശവുമാണ്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ പ്രതിക്കൂട്ടിൽ നിർത്തുംവിധം വോട്ടുയന്ത്രങ്ങളുടെ സുരക്ഷ സംശയത്തിെൻറ നിഴലിലായതും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഈ കേന്ദ്രങ്ങളുടെ ആതിഥ്യം സ്വീകരിച്ചതും വിവാദമായിരുന്നു. ആയിടക്ക് ഒരു കൂട്ടം മലയാളി യുവാക്കൾ ഫേസ് ബുക്കിൽ ‘ബ്രിങ് ബാക്ക് ബാലറ്റ്’ എന്ന പേരിൽ ആരംഭിച്ച പ്രതിഷേധ കാമ്പയിൻ ദേശീയതലത്തിൽ വരെ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. അരുൺലാൽ, ഹിഷാം തുടങ്ങിയവരുടെ നേതൃത്വത്തിൽ ആരംഭിച്ച കാമ്പയിന് ആയിരക്കണക്കിന് ഷെയറുകളും പതിനായിരക്കണക്കിന് ലൈക്കുകളുമാണ് ലഭിച്ചത്.
ഇതിനിടെ, കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആക്ഷേപം ഉന്നയിച്ച വോട്ടർക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയ ജില്ല കലക്ടറെ അഭിനന്ദിച്ചതിന് പുറമെ നടപടിയെടുത്തശേഷം വോട്ടുയന്ത്രങ്ങളുെട കേടുകൾ അവസാനിെച്ചന്ന പരിഹാസ പോസ്റ്റുകളും സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.