ബാലഭാസ്കറിെൻറ മരണം: ഡ്രൈവർ അർജുൻ അസമിലേക്ക് കടന്നു

തിരുവനന്തപുരം: ബാലഭാസ്കറി‍​െൻറ വാഹനമോടിച്ച അർജുൻ അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും അറിയിക്കാതെ കേരളം വിട്ടു. ശാരീ രിക അവശതകളുള്ള, ഗുരുതരമായി പരിക്കേറ്റ അർജുൻ അസമിലാണെന്നാണ് മാതാപിതാക്കൾ ക്രൈംബ്രാഞ്ച് സംഘത്തിന് നൽകിയിരിക് കുന്ന മൊഴി. മൂന്നുമാസം മുമ്പ് അസമിലേക്ക് കടന്നെന്ന് സംശയിക്കുന്ന അർജുനോട്​ ഉട​ൻ തിരുവനന്തപുരം ക്രൈംബ്രാഞ്ച ് ഓഫിസിൽ ഹാജരാകാൻ അന്വേഷണസംഘം വീട്ടുകാരോട് ആവശ്യപ്പെട്ടു. ​െവള്ളിയാഴ്​ച അർജു​െൻറ തൃശൂരിലുള്ള വീട്ടിൽ മൊഴി യെടുക്കാനെത്തിയപ്പോഴാണ് ഡിവൈ.എസ്.പി ഹരികൃഷ്ണനും സംഘവും വിവരമറിഞ്ഞത്.

സ്വർണക്കടത്ത് കേസിൽ ഒളിവിലുള്ള വിഷ്ണുവി​െൻറ സഹായത്തോടെയാണ് ഇയാൾ സംസ്ഥാനം വിട്ടതെന്നാണ് ക്രൈംബ്രാഞ്ചി​െൻറ നിഗമനം. നേര​േത്ത അനന്തപുരി ആശുപ ത്രിയിൽ ചികിത്സയിലിരിക്കെ വിഷ്ണുവി​െൻറ നിർബന്ധപ്രകാരമായിരുന്നു അർജുനെ തൃശൂരിലേക്ക് തുടർചികിത്സക്കായി കൊണ്ടുവന്നത്. വിഷ്ണുവും അർജുനും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നതി​െൻറ വിവരങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

അപകടത്തിന് രണ്ടുമാസം മുമ്പാണ് അർജുൻ ഡ്രൈവറായി എത്തിയത്. നിരവധി ക്രിമിനൽ കേസിൽ പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അർജുനെ ബാലഭാസ്കർ ഒപ്പം നിർത്തിയത്​ എന്നാണ്​ പാലക്കാട്​ പൂന്തോട്ടം ആയുർവേദാശുപത്രി ഡോക്ടർ രവീന്ദ്രനും ഭാര്യ ലതയും ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. ലതയുടെ അടുത്ത ബന്ധുവാണ് അർജുൻ. പ്രകാശൻ തമ്പി, വിഷ്ണു, അർജുൻ എന്നിവരുടെ ക്രിമിനൽ പശ്ചാത്തലം അറിഞ്ഞിരുന്നെങ്കിൽ ബാലു ഒരിക്കലും ഇത്തരക്കാരെ വീട്ടിലേക്ക് കയറ്റില്ലായിരു​െന്നന്നാണ് ഭാര്യ ലക്ഷ്മിയുടെ മൊഴി. അതിനാൽ ഡോക്ടർമാരുടെ മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല.

അമിതവേഗം മനഃപൂർവമോ?
അമിതവേഗത്തിലാണ് തൃശൂരിൽനിന്ന് അർജുൻ വണ്ടിയോടിച്ചത്. ഇത് തെളിയിക്കുന്ന കാമറദൃശ്യങ്ങൾ മോട്ടോർ വാഹനവകുപ്പ് ക്രൈംബ്രാഞ്ചിന് കൈമാറി. രാത്രി 11.45 ഒാടെയാണ് ബാലഭാസ്കറും കുടുംബവും തിരുവനന്തപുരത്തേക്ക് യാത്ര തുടങ്ങിയത്. പാലക്കാട്ടെ പൂന്തോട്ടത്തിൽ ആയുർവേദ ആശുപത്രി ഉടമകളിലൊരാളായ ലതയുടെ ബന്ധുവീട്ടിൽനിന്ന്​ ഭക്ഷണം കഴിച്ച ശേഷമായിരുന്നു യാത്ര. അമിതവേഗത്തെതുടർന്ന് ചാലക്കുടിയിൽ 1.08ന് കാർ മോട്ടോർവാഹന വകുപ്പി​െൻറ സ്പീഡ് കാമറയിൽ കുടുങ്ങി. 3.45ന് പള്ളിപ്പുറത്തെത്തി. 231 കിലോമീറ്റർ യാത്ര ചെയ്യാൻ വെറും 2.37 മണിക്കൂർ മാത്രമാണെടുത്തത്. എന്തായിരുന്നു അമിതവേഗത്തിനുപിന്നിലെന്നും സംഘം അന്വേഷിക്കുന്നുണ്ട്.

ബാലഭാസ്കറി​െൻറ വിരലടയാളം പതിപ്പിക്കാൻ ശ്രമിച്ചു
ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരിക്കെ ബാലഭാസ്കറി​െൻറ വിരലടയാളം ചില രേഖകളിൽ പതിപ്പിക്കാൻ പ്രകാശ് തമ്പി ശ്രമിച്ചിരുന്നതായി അമ്മാവനും വയലിൻ വിദ്വാനുമായ ബി. ശശികുമാർ ആരോപിച്ചു. നഴ്‌സ് ഇടപെട്ടാണ് ശ്രമം തടഞ്ഞത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ആശുപത്രി ബില്ലടക്കാൻ ബാങ്കിൽനിന്ന്​ പണമെടുക്കാൻ വേണ്ടിയായിരുന്നുവെന്നാണ് അന്ന് അയാൾ പറഞ്ഞത്. അപകടത്തിൽ​െപട്ട കാറിൽനിന്നുള്ള സാധനങ്ങൾ അടുത്തദിവസം പ്രകാശൻ തമ്പിയും വിഷ്ണുവും കൂടിയാണ് ഏറ്റുവാങ്ങിയത്. പക്ഷേ, ബാലഭാസ്കറി​െൻറ മൊബൈൽ ഫോൺ മാത്രം തിരികെ ലഭിച്ചില്ലെന്നും ശശികുമാർ ആരോപിച്ചു.

Tags:    
News Summary - Balabaskar case crimebranch enquiry-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.