ബക്രീദ് അവധി സർക്കാർ വിശ്വാസികളോട് നീതികേട് കാണിച്ചു -ജമാ അത്ത് കൗൺസിൽ

തിരുവനന്തപുരം : ബലിപെരുന്നാളിനോടനുബന്ധിച്ച് ജൂൺ 6 വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്ന പൊതു അവധി പിൻവലിച്ച സർക്കാർ തീരുമാനം വിശ്വാസികളുടെ ന്യായമായ ആവശ്യങ്ങളെയും വികാരങ്ങളെയും മാനിക്കാത്ത നീതികേടാണെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ:എം. താജുദ്ദീൻ ആരോപിച്ചു. ഈ നടപടി ഉടനടി പുനഃപരിശോധിച്ച് വെള്ളിയാഴ്ചയിലെ അവധി പുനഃസ്ഥാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

മുൻപ് പ്രഖ്യാപിച്ച അവധി ഒരു വിഭാഗം ജനങ്ങളുടെ പ്രധാനപ്പെട്ട ഒരു ദിവസത്തിന്റെ തൊട്ടുമുൻപ് റദ്ദാക്കുന്നത് തികച്ചും അനുചിതമാണെന്നും, ഇത് ജനങ്ങൾക്കിടയിൽ സർക്കാരിന്റെ വിശ്വാസ്യത ഇല്ലാതാക്കാനേ ഉപകരിക്കൂ എന്നും അവധി പുനഃസ്ഥാപിച്ച് വിശ്വാസികളുടെ ആവശ്യങ്ങളെ മാനിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Tags:    
News Summary - Bakrid holiday: Government has shown injustice to believers - Jamaat Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.