തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായിരുന്ന കോവളം എം.എൽ.എ എം. വിൻെസൻറിന് ഉപാധികളോടെ കോടതിയുെട ജാമ്യം. വീട്ടമ്മ താമസിക്കുന്ന വാർഡിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, അേന്വഷണവുമായി സഹകരിക്കണം തുടങ്ങിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹരിപാലാണ് ഇരുഭാഗങ്ങളുടെയും വാദം കേട്ടശേഷം ജാമ്യം അനുവദിച്ചത്. ഇതോടെ 34 ദിവസത്തോളം ജയിലിൽ കഴിഞ്ഞ എം.എൽ.എ മോചിതനാകും.
എം.എൽ.എ തന്നെ ബലാത്സംഗം ചെയ്തെന്ന വീട്ടമ്മയുടെ പരാതിയില്‍ കഴിഞ്ഞ മാസമായിരുന്നു എം. വിൻെസൻറ് അറസ്റ്റിലായത്. ജൂലൈ 19ന് പീഡനത്തിനിരയായെന്ന് പറയപ്പെടുന്ന വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചതായിരുന്നു സംഭവത്തിന് ആധാരം. എം. വിന്‍െസൻറ് എം.എൽ.എ കാരണമാണ് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചതെന്നുകാട്ടി ഭര്‍ത്താവ് ബാലരാമപുരം പൊലീസിൽ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആശുപത്രിയിലെത്തിയ പൊലീസ് വീട്ടമ്മയുടെ മൊബൈല്‍ കസ്റ്റഡിയിലെടുത്ത് സൈബര്‍സെല്‍ വഴി പരിശോധന നടത്തി. പരിശോധനയിൽ അഞ്ചുമാസത്തിനുള്ളില്‍ 900 തവണ ഇരുവരും തമ്മില്‍ സംസാരിച്ചിരുന്നതായി കണ്ടെത്തി. തുടര്‍ന്നാണ് എം.എൽഎ.ക്കെതിരെ അശ്ലീല കുറ്റംചെയ്യല്‍, ആത്മഹത്യപ്രേരണ, അപകീര്‍ത്തികരമായ കാര്യങ്ങള്‍ അച്ചടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തത്.
തുടർന്ന് ജൂലൈ 22ന് എം.എൽ.എ ഹോസ്റ്റലിൽ ചോദ്യം ചെയ്തശേഷം വിൻെസൻറിെൻറ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വീട്ടമ്മ പൊലീസിന് നല്കിയ മൊഴിയില്‍ എം.എൽ.എ കടയിലും വീട്ടിലുംവെച്ച് പീഡിപ്പിച്ചതായാണ് ആരോപിച്ചിരുന്നത്. ഇക്കാര്യം വൈദികനോടും കന്യാസ്ത്രീയോടും വെളിപ്പെടുത്തിയിരുന്നതായും മൊഴി നല്‍കിയിട്ടുണ്ട്. തുടർന്ന് നെയ്യാറ്റിൻകര ജയിലിൽ കഴിഞ്ഞുവരുകയായിരുന്ന എം. വിൻെസൻറ് നിരവധി തവണ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.എന്നാൽ സെഷൻസ് കോടതി വ്യാഴാഴ്ച ജാമ്യാപേക്ഷ സമർപ്പിച്ചപ്പോൾ കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന് നിലപാട് അറിയിക്കുകയായിരുന്നു. എം.എൽ.എയെ കള്ളക്കേസിൽ കുടുക്കുകയായിരുെന്നന്നാരോപിച്ച് നേരത്തേ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായിരുന്നു.
സി.പി.എം നേതാക്കളുടെ ഗൂഢാലോചന–എം. വിന്‍സെൻറ്
തിരുവനന്തപുരം: രാഷ്ട്രീയമായി തകര്‍ക്കുന്നതിനായി ഉന്നത സി.പി.എം നേതാക്കളുടെ ഗൂഢാലോചനയുടെ ഭാഗമായി ഉണ്ടായതാണ് തനിക്കെതിരെയുള്ള കള്ളക്കേസെന്ന് എം. വിന്‍സെൻറ് എം.എല്‍.എ. ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍മോചിതനായതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവളം കൊട്ടാരം കൈമാറുമ്പോള്‍ ചെറിയ പ്രതിഷേധം പോലും ഉണ്ടാകരുതെന്ന ചിലരുടെ താല്പര്യമാണ് തെൻറ അറസ്റ്റിെൻറ പിന്നില്‍. തനിക്ക് ആരോടും പകയും വിദ്വേഷവും ഇല്ലെന്നും ഏഴു മാസം ഗര്‍ഭിണിയായ ഭാര്യയും ചികിത്സയില്‍ കഴിയുന്ന മാതാവും തെൻറ കുട്ടികളും അനുഭവിച്ച മാനസിക വിഷമം അനുഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്യുമ്പോള്‍ പൊലീസിനുണ്ടായിരുന്ന ഏക തെളിവ് ടെലിഫോണ്‍ വിളിയുടെ വിശദാംശം മാത്രമാണ്. എന്നാല്‍, രാഷ്ട്രീയ താൽപര്യം മുൻനിർത്തി അറസ്റ്റ് ചെയ്യാനുള്ള തിടുക്കമായിരുന്നു പൊലീസിന്. ഇതൊക്കെ സി.പി.എം നേതാക്കന്മാരുടെ ഗുഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.