Posted On
date_range Updated On
date_range സ്വര്‍ണക്കടത്ത് കേസില്‍ പത്ത് പ്രതികള്‍ക്ക് ജാമ്യം
തിരുവനന്തപുരം: വിമാനത്താവളം വഴി നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ പത്ത് പ്രതികള്‍ക്ക് ജാമ്യം. യു.എ.പി.എ ചുമത്തിയ കേസിൽ കൊച്ചി എൻ.ഐ.എ പ്രത്യേക കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി.
പ്രധാന പ്രതികളായ സ്വപ്‌നയും സരിത്തും കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പിന്‍വലിച്ചിരുന്നു. കേസില്‍ ആകെ മുപ്പതോളം പ്രതികളാണുള്ളത്. പ്രതികള്‍ക്ക് ഭീകരവാദ ബന്ധമുണ്ടെന്നാണ് എൻ.ഐ.എ വാദിച്ചത്. പ്രധാന പ്രതികള്‍ക്ക് ജാമ്യം ലഭിക്കില്ലെന്ന വിലയിരുത്തലിലാണ് സ്വപ്നയും സരിത്തും ജാമ്യാപേക്ഷ പിൻവലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.