ചാലക്കുടി: പരിസ്ഥിതി പ്രവര്‍ത്തകന്‍ ചിക്‌ളായി മാതവി കോളനി ബൈജു കെ. വാസുദേവന്‍ (43) നിര്യാതനായി. കഴിഞ്ഞ ദിവസം വീഴ ്ചയിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. പുറമേക്ക് പരിക്കില്ലാത്തതിനാൽ ആശുപത്രിയിൽ കൊണ്ടുപോകാതെ നാടൻ ചികിത്സ നടത്തുകയായിരുന്നു.
എന്നാല്‍ വീഴ്ചയില്‍ വാരിയെല്ല് പൊട്ടി കരളിന് ക്ഷതം സംഭവിച്ചത് പിന്നീടാണ ് അറിഞ്ഞത്. ഇതോടെ അതിരപ്പിള്ളിയില്‍നിന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബലുന്‍സില്‍ വച്ചാണ് ബൈജുവിെൻറ അന്ത്യം.
പരിസ്ഥിതി പ്രവര്‍ത്തകന്‍, ആക്ടിവിസ്റ്റ്, കാടിെൻറ ഉള്ളറകളറിയുന്ന വഴികാട്ടി, കലാകാരന്‍ എന്നീ നിലകളിലാണ് ബൈജു വാസുദേവന്‍ അറിയപ്പെട്ടിരുന്നത്. സമീപകാലത്ത് വാഹനമിടിച്ച് ചത്ത വേഴാമ്പല്‍ കുഞ്ഞുങ്ങളുടെ സംരക്ഷണം ബൈജു ഏറ്റെടുത്തത് ചര്‍ച്ചയായിരുന്നു. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ സമരരംഗത്ത് സജീവമായിരുന്നു. കെ.എസ്.ഇ.ബിക്കെതിരെ പറവൂരിലെ ശാന്തിവനം സംരക്ഷിക്കാനുള്ള സമരത്തിന് മുഖ്യനേതൃത്വം വഹിച്ചതാണ് ബൈജുവിെൻറ ഏറ്റവും ഒടുവിലെ പ്രവര്‍ത്തനം.
അച്ഛന്‍: വാസുദേവന്‍. അമ്മ: നബീസ. ഭാര്യ: അനീഷ. മക്കള്‍: അഭിചന്ദ്രദേവ്, ഗിരിശങ്കര്‍ദേവ്, ജാനകി. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് അതിരപ്പിള്ളി പുളിയിലപ്പാറയില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.