ബദറുന്നീസ

മലപ്പുറത്തി​െൻറ ഹൃദയത്തിലൊരു ചുവന്ന കസേര

മലപ്പുറം: ''1995ൽ മുസ്​ലിം ലീഗി​െൻറ തട്ടകത്തിൽ അട്ടിമറി ജയം നേടി മലപ്പുറം നഗരസഭാധ്യക്ഷയായ നാളുകൾ. ജനകീയാസൂത്രണത്തി​െൻറ സുവർണകാലമായിരുന്നു. സർക്കാർ മലപ്പുറം നഗരസഭക്ക് അനുവദിച്ചത് ഒരു കോടി രൂപ. ഗ്രാമസഭകൾ സജീവമായി.വികസനമെന്നത് ജനങ്ങളും ഉദ്യോഗസ്ഥരും ജനപ്രതിധികളും ചേർന്ന ആഘോഷം. പ്രതിപക്ഷത്തിൽനിന്നും നല്ല സഹകരണമാണ് ലഭിച്ചത്.''- കാൽനൂറ്റാണ്ട് മുമ്പത്തെ തെരഞ്ഞെടുപ്പ് ഓർമകളിലാണ് കെ. ബദറുന്നീസ.

ബാബരി മസ്ജിദ് ധ്വംസനത്തി​െൻറ അലയൊലികളിൽ ഇന്ത്യൻ നാഷനൽ ലീഗിനെയും സ്വതന്ത്രരെയും കൂട്ടുപിടിച്ച് ജില്ല‍യിൽ അന്ന് എൽ.ഡി.എഫ് മികച്ച മുന്നേറ്റമുണ്ടാക്കി. ആകെയുണ്ടായിരുന്ന അഞ്ച് നഗരസഭകളും യു.ഡി.എഫിനെ കൈവിട്ടു. പി.കെ. കുഞ്ഞാലിക്കുട്ടി ഇരുന്ന നഗരസഭാധ്യക്ഷ കസേരയിൽ ആദ്യമായൊരു സി.പി.എം പ്രതിനിധിയെത്തി.

അതായിരുന്നു ബദറുന്നീസ. ഇത്തിൾപറമ്പ് വാർഡിൽനിന്ന് 208 വോട്ടി​െൻറ ഭൂരിപക്ഷത്തിനായിരുന്നു ജയം. ഇടതുഭരണം രണ്ട് വർഷം തികയുംമുമ്പ് അവസാനിച്ചു. സ്വതന്ത്രർ മറുകണ്ടം ചാടിയതോടെ ബദറുന്നീസ ഒഴിഞ്ഞു. പിന്നീട് സർക്കാർ ജോലി ലഭിച്ചപ്പോൾ കൗൺസിലർ സ്ഥാനവും രാജിവെച്ചു.

നിലവിൽ പെരിന്തൽണ്ണ ബി.ആർ.സി ട്രെയിനറാണ്. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറിയാണ്​. മുൻ എം.എൽ.എയും സി.പി.എം നേതാവുമായ വി. ശശികുമാറി​െൻറ പത്നിയാണ്. മകൾ നിസ എം.ബി.ബി.എസ് വിദ്യാർഥിനി.  

Tags:    
News Summary - badarunnisa first CPM municipal chairperson remembering those days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.