കാട്ടിനുള്ളിലെ പരിശീലന കേന്ദ്രത്തിലേക്ക് എത്തിച്ച കുട്ടിക്കടുവ മംഗള

മംഗള ഇനി ശീലിക്കും, കാട്ടിൽ ജീവിക്കാൻ

കുമളി: കൊടുംകാടിന്​ നടുവിൽ ഒറ്റപ്പെട്ടുപോയ പൈതലി​െൻറ അവശതയിൽനിന്ന്​ കരുത്തിലേക്ക് വളർച്ച നേടിയ കടുവക്കുട്ടി മംഗളയുടെ ജീവിതയാത്രക്ക് തുടക്കമായി. കഴിഞ്ഞ വർഷം നവംബർ 11നാണ് പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവി മലയടിവാരത്തിൽ അമ്മ ഉപേക്ഷിച്ചുപോയ രണ്ടുമാസം പ്രായമുണ്ടായിരുന്ന കടുവക്കുട്ടിയെ വനപാലകർ കണ്ടെത്തിയത്. അന്ന് 2.8 കിലോയായിരുന്നു ഭാരം.

മംഗള എന്ന്​ പേര് നൽകി വാച്ചർമാരായ കുട്ടനും രവിയും കടുവക്കുട്ടിയുടെ പരിചരണം ഏറ്റെടുത്ത് ഏ​ഴുമാസം പിന്നിടുമ്പോൾ ഭാരം 40 കിലോ ആയി വർധിച്ച് കൂടുതൽ കരുത്തനായി. ദിവസവും പാലിനുപുറ​െമ ഒന്നര കിലോ ഇറച്ചിയും മൂന്ന് ഡോക്ടർമാരുടെ നേതൃത്വത്തി​െല പരിചരണവും ലഭിച്ചതോടെ കാലുകൾക്കും കണ്ണിനുമുണ്ടായിരുന്ന പ്രശ്നങ്ങൾ മാറി മംഗള പെരിയാറി​െൻറ കരുത്തായി.

പരിചാരകരായ വാച്ചർമാരിൽനിന്ന്​ ക്രമേണ അകറ്റി സ്വന്തമായി കാട്ടിനുള്ളിൽനിന്ന്​ ആഹാരം തേടാൻ പ്രാപ്തമാക്കി തുറന്നുവിടാനുള്ള ഒരുക്കത്തിലാണ് വനപാലകർ. ഇതിന്​ ഇരുമ്പുകൂട്ടിലാക്കി, കൊക്കരക്കണ്ടതിനു സമീപം പ്രത്യേകം ഒരുക്കിയ 'വനപരിശീലന' കേന്ദ്രത്തിൽ കൊണ്ടുവന്ന്​ മംഗളയെ തുറന്നുവിട്ടിരിക്കുകയാണ്​.

ലോക കടുവദിനമായിരുന്ന ജൂലൈ 29ന്​ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിർ​േദശപ്രകാരമായിരുന്നു നടപടി. പ്രത്യേക പരിശീലനകേന്ദ്രത്തിലെ കെട്ടിടത്തിലും ചുറ്റുവേലിക്കുള്ളിലെ കാട്ടിലുമായി വേട്ടയാടാനുള്ള പരിശീലനം പൂർത്തിയാക്കും. ഇതിനുശേഷമാണ് പെരിയാർ കടുവസങ്കേതമെന്ന വിശാലമായ കാടിനുള്ളിലേക്ക് അമ്മയെ തേടി മംഗളയുടെ യാത്ര തുടങ്ങുക.

Tags:    
News Summary - Baby Tiger Mangala to Wild life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.