ബേബി ചോദിക്കേണ്ടത്​ അച്യുതാനന്ദനോട്​ -വി.ഡി. സതീശൻ

തിരുവനന്തപുരം: ആര്‍.എസ്.എസ്​ പരിപാടിയിൽ പഠിക്കാനാണോ പഠിപ്പിക്കാനാണോ പോയതെന്ന് വി.എസ്. അച്യുതാനന്ദനോടാണ് എം.എ. ബേബി ചോദിക്കേണ്ടതെന്ന്​ പ്രതിപക്ഷനേതാവ്​ വി.ഡി. സതീശൻ. പ്രതിപക്ഷ നേതാവായിരുന്നപ്പോഴാണ് അദ്ദേഹം പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്. ആര്‍.എസ്.എസിനെതിരെ ആയിരംവട്ടം പറയുമ്പോള്‍ അഞ്ചുവരിപോലും എല്‍.ഡി.എഫിനെതിരെ പറയുന്നില്ലെന്നാണ് ബേബിയുടെ മറ്റൊരു പരാതി.

പിണറായി സര്‍ക്കാറിനെതിരെ താന്‍ കൂടുതല്‍ പറയണമെന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ഹിപ്പോക്രസിയാണത്. മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെതിരെ പ്രതിപക്ഷനേതാവ് ആഞ്ഞടിക്കണമെന്ന്​ അദ്ദേഹത്തിന് ആഗ്രഹമുണ്ട്.

സജി ചെറിയാന്‍ നടത്തിയ ഭരണഘടന വിരുദ്ധ പ്രസംഗത്തിന് ഗോള്‍വാള്‍ക്കറിന്റെ വിചാരധാരയുമായി സാമ്യമുണ്ട്. ഇത്​ നാവുപിഴയാണെന്ന് പറഞ്ഞ് സജി ചെറിയാനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചയാളാണ് എം.എ. ബേബി. ആര്‍.എസ്.എസിനെ വിമര്‍ശിക്കുന്നതില്‍ സി.പി.എമ്മിന് എന്താണ് വിഷമം. ആര്‍.എസ്.എസ്​ വിമര്‍ശനം കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാടാണ്. അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

News Summary - Baby should ask Achuthanandan VD Satheeshan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.