കാർ വീട്ടുമതിൽ തകർത്ത് മുറ്റത്തേക്ക് മറിഞ്ഞു; കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരന് ദാരുണാന്ത്യം

അരീക്കോട്: മലപ്പുറം അരീക്കോട് വാക്കാലൂരിൽ നിയന്ത്രണംവിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് രണ്ടര വയസുകാരന് ദാരുണാന്ത്യം. കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശിഹാബിന്റെ മകൻ ഷസിൻ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.

വാക്കാലൂർ ആനപ്പറച്ചാൽ ഭാഗത്ത് നിന്ന് ശ്മശാനം ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണംവിട്ട് മറ്റൊരു വീടിന്റെ മതിലിടിച്ച് തകർത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരന്റെ ദേഹത്തേക്ക് മറിഞ്ഞത്.

കുഞ്ഞിനെ ഉടൻ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരിയുടെ വാക്കാലൂരിലെ വീട്ടിൽ വിരുന്ന് എത്തിയതായിരുന്നു ശഹാനയും മകൻ ഷസിനും.

സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ അരീക്കോട് പൊലീസ് കേസെടുത്തു. സഹോദരങ്ങൾ: ശാദിൻ, ശാസിയ.

Tags:    
News Summary - baby dies after parked car rolls over and hits him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.