ബാബുവിനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡി.എം.ഒ

പാലക്കാട്: ചെറാട് മലയില്‍ നിന്നും എയര്‍ലിഫ്റ്റ് ചെയ്ത് പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച ബാബുവിനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിന് വേണ്ടിയാണ് ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്.

ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ആരോഗ്യ നില പരിശോധിച്ച ശേഷം നാളെ ഡിസ്ചാര്‍ജ് ചെയ്യും. സുലൂരിലെ വ്യോമസേനാ കാമ്പസില്‍ നിന്നുള്ള പ്രത്യേക ഹെലികോപ്ടര്‍ മലയുടെ മുകളിലെത്തി ബാബുവിനെ എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. വെള്ളം കുടിച്ചതിന് പിന്നാലെ ബാബു ഛർദിച്ചിരുന്നു. ഇത് അൽപം ആശങ്കക്കിടയാക്കി.

ആർമിയും എൻ.ഡി.ആർ.എഫും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇന്നലെ രാത്രി ചേറാട് മലയിലെത്തിയ സൈന്യം രാവിലെ 9 മണിക്കാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. തന്നെ രക്ഷപ്പെടുത്തിയ രക്ഷാപ്രവർത്തകരെ ചുംബിച്ചാണ് ബാബു സ്നേഹം പ്രകടിപ്പിച്ചത്.

മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു മലകയറിയത്. കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങുകയായിരുന്നു. കുടുങ്ങിയ ബാബു തന്നെയാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. റ​ഷീ​ദ​യു​ടെ മൂ​ത്ത മ​ക​നാ​ണ്​ 24കാ​ര​നാ​യ ബാ​ബു. പ​ത്ര​വി​ത​ര​ണ​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹം മ​ല​മ്പു​ഴ​യി​ൽ ഒ​രു ഹോ​ട്ട​ലി​ലും ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ട്ര​ക്കി​ങ്ങി​നാ​ണ്​ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം തി​ങ്ക​ളാ​ഴ്ച കൂ​മ്പാ​ച്ചി മ​ല ക​യ​റി​യ​ത്.

Tags:    
News Summary - Babu admitted to ICU; The DMO said the health condition was satisfactory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.