കൊല്ലം: പ്രണയദിനത്തിൽ കൊല്ലം അഴീക്കൽ ബീച്ചിൽ സദാചാരഗുണ്ടായിസത്തിനിരയായ പെൺകുട്ടിക്ക് വധഭീഷണി. പെൺകുട്ടിയുടെ അച്ഛെൻറ മുമ്പിൽ വെച്ച് ചിലർ വധഭീഷണി മുഴക്കി എന്നാണ് പരാതി. വധഭീഷണി സംബന്ധിച്ച് പെൺകുട്ടി പൊലീസിൽ പരാതി നൽകി. അഴീക്കൽ ബീച്ചിൽ പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന പാലക്കാട് സ്വദേശിയായ യുവാവ് നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.
ഇക്കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു അഴീക്കലിൽ സദാചാര ഗുണ്ടായിസം അരങ്ങേറിയത്. അനീഷിെൻറയും ഒപ്പമുണ്ടായിരുന്ന യുവതിയുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങിയ സംഘം അതിനുള്ളിലെ സിം കാര്‍ഡുകള്‍ വെള്ളത്തിലെറിയുകയും ഇരുവരെയും അപമാനിക്കുന്ന തരത്തില്‍ വിഡീയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ കൂടി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.