ശബരിമല ക്ഷേത്രം

സംസ്ഥാന സർക്കാറിന് ആശ്വാസം: ആഗോള അയ്യപ്പ സംഗമം നടത്താം, ഹൈകോടതി ഉത്തരവിൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. അയ്യപ്പ സംഗമം നടത്താമെന്നും ഹൈകോടതി ഉത്തരവിൽ ഇടപെടാനില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിഷയങ്ങൾ ഹൈകോടതി വിശദമായി കേൾക്കട്ടെയെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ മറയാക്കി സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയാണെന്ന് ആരോപിച്ച് വി.​സി അ​ജി​കു​മാ​ർ, പി.​എ​സ് മ​​ഹേ​ന്ദ്ര കു​മാ​ർ, അ​ജീ​ഷ് ക​ള​ത്തി​ൽ ഗോ​പി എ​ന്നി​വ​രാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്.

അ​യ്യ​പ്പ സം​ഗ​മം ന​ട​ത്തു​ന്ന​തി​ന് കേ​ര​ള ഹൈ​കോ​ട​തി മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും സം​ഘാ​ട​ക​രാ​യ ദേ​വ​സ്വം ബോ​ർ​ഡി​ന്റെ​യും സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ​യും അ​ഭി​ഭാ​ഷ​ക​രോ​ട് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. പ​മ്പ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​ണെ​ന്നും അ​വി​ടെ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ ന​ട​ത്ത​രു​തെ​ന്ന് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്റെ വി​ധി​യു​ണ്ടെ​ന്നും ഇ​തു ലം​ഘി​ച്ച് ന​ട​ത്തു​ന്ന സം​ഗ​മം കേ​ര​ള സ​ർ​ക്കാ​റി​ന്റെ രാ​ഷ്​​​ട്രീ​യ പ​രി​പാ​ടി​യാ​ണെ​ന്നു​മു​ള്ള ഹ​ര​ജി​ക്കാ​രു​ടെ വാ​ദം ബെ​ഞ്ച് മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ല്ല.  

ദൈവത്തിന് അവകാശപ്പെട്ട ദേവസ്വം ഫണ്ട് രാഷ്ട്രീയ പരിപാടികള്‍ക്കായി വിനിയോഗിക്കാന്‍ അനുവദിക്കരുതെന്നും പരിപാടി തടയണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. അയ്യപ്പസംഗമം സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ പരിപാടിയാണ്. നിരീശ്വരവാദികളായ രാഷ്ട്രീയക്കാരെ സംഗമത്തിലേക്ക് ക്ഷണിച്ചതിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ ഒന്ന് മതേതര്വതം ആണ്. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സര്‍ക്കാറിന് അവകാശമില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആഗോള മതസംഗമം നടത്താന്‍ ചട്ടപ്രകാരം കഴിയില്ല. ദേവസ്വം ബോര്‍ഡ് ഫണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കോ പ്രചാരണങ്ങള്‍ക്കോ വിനിയോഗിക്കാന്‍ പാടില്ലെന്നും ഹരജിയിൽ പറഞ്ഞിരുന്നത്.

ഈ മാസം 20ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് കഴിഞ്ഞ ദിവസം ഹൈകോടതി അനുമതി നൽകിയിരുന്നു. വിഷയത്തിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ കോടതി പമ്പയുടെ വിശുദ്ധി സംരക്ഷിക്കണമെന്ന് ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശിച്ചു. സംഗമത്തിന്റെ ഭാഗമായി പമ്പയില്‍ സ്ഥിരമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുത്.

കണക്കുകള്‍ കൃത്യമായി സൂക്ഷിക്കണം. 45 ദിവസത്തിനുള്ളില്‍ ഇത് ശബരിമല സ്‌പെഷല്‍ കമീഷണര്‍ക്ക് നല്‍കണം എന്നീ കോടതി നിർദേശിച്ചിരുന്നു. ഭക്തിയുടെയും വിനോദ സഞ്ചാരത്തിന്റെയും പേരില്‍ നടത്തുന്ന രാഷ്ട്രീയവും വാണിജ്യപരവുമായ പരിപാടിയാണ് ആഗോള അയ്യപ്പ സംഗമമെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹരജികള്‍ ഹൈകോടതിക്ക് മുമ്പാകെ എത്തിയിരുന്നു. അയ്യപ്പനെ വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അത് അനുവദിക്കരുതെന്നുമാണ് ഹരജിക്കാരുടെ വാദം. എന്നാല്‍, അയ്യപ്പന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നില്ലെന്ന് സര്‍ക്കാറും ദേവസ്വം ബോര്‍ഡും വ്യക്തമാക്കി.

ശബരിമലയുടെ വികസനത്തിന് വേണ്ടിയാണ് സംഗമം നടത്തുന്നത് എന്നാണ് സർക്കാറിന്‍റെ വാദം. പരിപാടിയുടെ ഭാഗമായി നിര്‍ബന്ധിത പണപ്പിരിവ് നടക്കുന്നില്ല. സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സ്‌പോണ്‍സര്‍ഷിപ്പ് കമ്മിറ്റിയെ തന്നെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ശബരിമലയുടെ മാസ്റ്റര്‍ പ്ലാന്‍ നടത്തിപ്പിനായി 1300 കോടി രൂപയോളം വേണ്ടിവരും. റോപ് വേ അടക്കമുള്ള മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങളും ശബരിമലയില്‍ നടക്കുന്നുണ്ട്. ഇതിനൊക്കെ സഹായിക്കാന്‍ സന്നദ്ധരായി ആരെങ്കിലും മുന്നോട്ടുവന്നാല്‍ അത് സ്വീകരിക്കേണ്ടതില്ലേ എന്നും സര്‍ക്കാര്‍ കോടതിയില്‍ ചോദിച്ചിരുന്നു.

20ന് ​രാ​വി​ലെ എ​ട്ടി​ന് ര​ജി​സ്ട്രേ​ഷ​നോ​ടെ ആ​രം​ഭി​ക്കു​ന്ന സം​ഗ​മം വൈ​കീ​ട്ട് 3.50ന് ​സ​മ്മേ​ള​ന​ത്തോ​ടെ സ​മാ​പി​ക്കും. രാ​വി​ലെ ഒ​മ്പ​തി​ന് പ​ര​മ്പ​രാ​ഗ​ത വാ​ദ്യ​മേ​ള​ങ്ങ​ൾ അ​ര​ങ്ങേ​റും. തു​ട​ർ​ന്ന് 10.35ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സം​ഗ​മം ഉ​ദ്ഘാ​ട​നം​ചെ​യ്യും. സ​മീ​പ​ന​രേ​ഖ​യു​ടെ അ​വ​ത​ര​ണ​ത്തോ​ടെ ച​ർ​ച്ച​ക​ളി​ലേ​ക്ക് ക​ട​ക്കും.

പ്ര​ധാ​ന​വേ​ദി​യി​ലാ​ണ് മാ​സ്റ്റ​ർ പ്ലാ​ൻ സം​ബ​ന്ധി​ച്ച ച​ർ​ച്ച ന​ട​ക്കു​ക. ശ​ബ​രി​മ​യി​ലെ സു​സ്തി​ര​വി​ക​സ​നം എ​ങ്ങ​നെ വേ​ണം, മാ​സ്റ്റ​ർ പ്ലാ​നി​ന് വേ​ണ്ട 1072 കോ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ ഉ​ൾ​പ്പെ​ടെ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യും. പാ​ന​ലി​സ്റ്റു​ക​ൾ​ക്ക് 15 മി​നി​റ്റ് സ​മ​യ​മാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. ര​ണ്ടാം​വേ​ദി​യി​ൽ ആ​ത്മീ​യ ടൂ​റി​സം സാ​ധ്യ​ത​ക​ളെ ആ​ഗോ​ള ടൂ​റി​സ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ക്കും. മൂ​ന്നാം​വേ​ദി​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് തി​ര​ക്കി​ല്ലാ​തെ എ​ങ്ങ​നെ ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കാം, ഇ​തു​സം​ബ​ന്ധി​ച്ച ക്ര​മീ​ക​ര​ണ​വും മു​ന്നൊ​രു​ക്ക​വും അ​വ​ത​രി​പ്പി​ക്കും.

1.30ന് ​ഉ​ച്ച​ഭ​ക്ഷ​ണ​വും തു​ട​ർ​ന്ന് ര​ണ്ടു​മു​ത​ൽ പ്ര​ധാ​ന​വേ​ദി​യി​ൽ ഗാ​യ​ക​രാ​യ വി​ജ​യ് യേ​ശു​ദാ​സ്, അ​ഭി​ഷേ​ക് മ​ണി, സു​ധീ​പ് ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ക്കു​ന്ന ഭ​ക്തി​ഗാ​ന​മേ​ള​യും ന​ട​ക്കും. സ​മാ​പ​ന സ​മ്മേ​ള​ന​ശേ​ഷ​മാ​കും സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ൾ സ​ന്നി​ധാ​ന​ത്തേ​ക്ക് പോ​കു​ക. ദ​ർ​ശ​ന​ത്തി​ന് വി.​ഐ.​പി പ​രി​ഗ​ണ​ന ഉ​ൾ​പ്പെ​ടെ ന​ൽ​ക​രു​തെ​ന്ന് ഹൈ​കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം പ​രി​പാ​ടി​യി​ലു​ണ്ടാ​കും.

Tags:    
News Summary - Ayyappa Sangam can be held, Supreme Court says no interference with High Court order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.