അയ്യപ്പജ്യോതിക്കെതിരെ അക്രമം; സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്

പയ്യന്നൂർ (കണ്ണൂർ): ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ നടത്തിയ അയ്യപ്പജ്യോതി തെളിക്കൽ പരിപാടിക്കെതിരെ പയ്യന് നൂർ മേഖലയിലുണ്ടായ ആക്രമണത്തിൽ നാൽപതോളം സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്. പരിക്കേറ്റ് തളിപ്പറമ്പ്​ ലൂർദ്​ ആശുപത്രിയിൽ കഴിയുന്ന അയ്യപ്പസേവാസമാജം കണ്ണൂർ ജില്ല ഭാരവാഹി കാങ്കോൽ കരിങ്കുഴിയിലെ വി.വി. രാമചന്ദ്രൻ (57), ബി.ജെ.പി പയ്യന്നൂർ മുനിസിപ്പൽ ജനറൽ സെക്രട്ടറി അന്നൂരിലെ പുത്തലത്ത് കുമാരൻ (62) എന്നിവരുടെ പരാതിയിലാണ് കേസ്. പെരു മ്പയിൽവെച്ചാണ് ഇവരെ ആക്രമിച്ചത്. അക്രമത്തിൽ പൊലീസുകാരുൾപ്പെടെ നിരവധിപേർക്ക് പരിക്കേൽക്കുകയും അഞ്ചോളം വാഹനങ ്ങൾ തകർക്കുകയുംചെയ്തു.

കരിവെള്ളൂർ, ആണൂർ, കോത്തായിമുക്ക്, കണ്ടോത്ത്, പെരുമ്പ എന്നിവിടങ്ങളിലാണ് ഒരുസംഘമാളുകൾ അയ്യപ്പജ്യോതിക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്രത്തിനടുത്തുവെച്ച് പ്രചാരണവാഹനം അടിച്ചുതകർത്തു. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് പലയിടത്തും ലാത്തി വീശിയിരുന്നു. കല്ലേറിൽ രണ്ടു പൊലീസുകാർക്കും പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്കും പരിക്കേറ്റു. പരിക്കേറ്റ പാടിയോട്ടുചാൽ സ്വദേശി ബിനീഷ് (30), കാഞ്ഞങ്ങാട് സ്വദേശി നവനീത് കൃഷ്ണ (24) എന്നിവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു ചിലരെ കാഞ്ഞങ്ങാട് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. സംഘർഷവിവരമറിഞ്ഞ് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ സംഭവസ്ഥലത്തെത്തിയിരുന്നു.

അയ്യപ്പജ്യോതിക്കെതിരെ പയ്യന്നൂരിലുണ്ടായ ആക്രമണത്തെ തുടർന്ന് വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധദിനം ആചരിച്ചു. പയ്യന്നൂരിൽ പ്രതിഷേധപ്രകടനം നടത്തി. പെരുമ്പയിൽ നിന്ന്​ പയ്യന്നൂർ പഴയ ബസ്​സ്​റ്റാൻഡ്​ പരിസരത്തേക്ക് നടന്ന പ്രകടനത്തിന്​ ബി.ജെ.പി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന കോഓഡിനേറ്റർ കെ. രഞ്ജിത്ത്, ജില്ല പ്രസിഡൻറ്​ പി. സത്യപ്രകാശ് എന്നിവർ നേതൃത്വം നൽകി. സംഭവത്തെ തുടർന്ന് സംഘർഷമുണ്ടാകാതിരിക്കാൻ പയ്യന്നൂരിൽ പൊലീസ് കനത്ത ജാഗ്രതയിലാണ്.

പൊലീസുകാരന്​ മർദനം: അഞ്ചു പേർക്കെതിരെ വധശ്രമക്കേസ്
പ​യ്യോ​ളി: അ​യ്യ​പ്പ ജ്യോ​തി​ക്കി​ടെ പൊ​ലീ​സു​കാ​ര​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് പൊ​ലീ​സ് കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ അ​റ​സ്​​റ്റി​ലാ​യ​ അ​യ​നി​ക്കാ​ട് പ​തി​നാ​റാം ക​ണ്ട​ത്തി​ൽ ര​മി​ലേ​ഷി​നെ (29) പ​യ്യോ​ളി കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. നാ​ല​ു​പേ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

വ​ട​ക​ര പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ അ​യ​നി​ക്കാ​ട് മൂ​വാ​യി​രം വ​ലി​യോ​ത്ത് പി. ​പ്ര​ദീ​പ് കു​മാ​റി​നാ​ണ്​ (39)​ ദേ​ശീ​യ​പാ​ത​യി​ൽ അ​യ​നി​ക്കാ​ട് വെ​ച്ച് ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ മ​ർ​ദ​ന​മേ​റ്റ​ത്. ബു​ള്ള​റ്റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന പ്ര​ദീ​പ് കു​മാ​റി​നെ ഇ​ട​റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​ഞ്ഞ​ശേ​ഷം മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. വി​വ​ര​മ​റി​ഞ്ഞ് പ​യ്യോ​ളി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​പി. രാ​ജേ​ഷി​​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ വ​ട​ക​ര ഗ​വ. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Tags:    
News Summary - ayyappa jyothi cpm -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.