കാഞ്ഞങ്ങാട്: മാധ്യമം ദിനപത്രത്തിലെ റിപ്പോർട്ടർ വേണുകള്ളാറിന് മികച്ച ഗ്രാമീണ റിപ്പോർട്ടിങ്ങിനുള്ള തോട്ട ൻ കോമൻ മണിയാണി പുരസ്കാരം. കാഞ്ഞങ്ങാട് പ്രസ് ഫോറമാണ് അവാർഡ് ഏർപ്പെടുത്തിയത്. രണ്ടു പതിറ്റാണ്ടായി മാധ്യമം പത് രത്തിൽ റിപ്പോർട്ടറായി പ്രവർത്തിക്കുന്നു.
എൻഡോസൾഫാൻ ദുരിതബാധിതരുടെ നരകതുല്ല്യ ജീവിതത്തെ സംബന്ധിച്ച് നിരവധി വാർത്തകൾ ജനശ്രദ്ധയിൽ കൊണ്ടുവന്നു. ആദിവാസി മേഖലയിലേക്കിറങ്ങിച്ചെന്ന് എണ്ണമറ്റ ഹ്യൂമൺ ഇൻടറസ്റ്റ് സ്റ്റോറികളെഴുതി. എൻഡോസൾഫാൻ വിഷയം പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകൻ ശ്രീപദ്രയുടെ ആത്മകഥ തയാറാക്കിയിട്ടുണ്ട്. കൊറഗ സമുദായക്കാരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള എച്ചിൽ ജീവിതം എന്ന പുസ്തകവും എഴുതിയിട്ടുണ്ട്.
മാധ്യമത്തിന്‍റെ കണ്ണൂർ, കാസർകോട് ബ്യൂറോകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ കാഞ്ഞങ്ങാട് ബ്യൂറോ റിപ്പോർട്ടറാണ്. കള്ളാർ സ്വദേശിയാണ്. കള്ളാറിലെ പരേതനായ മുല്ലച്ചേരി കൃഷ്ണൻനായരുടേയും തുളുച്ചേരി മാണിയമ്മയുടേയും മകനാണ്. ഷീജയാണ് ഭാര്യ. എൻജിനിയറിങ് വിദ്യാർഥിനി വിഷ്ണുദത്ത മകളാണ്. ഉത്തരദേശം, ലേറ്റസ്റ്റ്, മംഗ്ലൂർമല്ലിക സായാഹ്നപത്രങ്ങളിലും പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.