representative image

ഓട്ടോ-ടാക്സി നിരക്ക്​ വർധന: സംഘടനകളുമായി ഡിസംബര്‍ 29ന് ചര്‍ച്ച

തിരുവനന്തപുരം: ഓട്ടോ-ടാക്സി നിരക്ക്​ വർധിപ്പിക്കണമെന്ന ആവശ്യത്തെക്കുറിച്ച് സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്‍റണി രാജു ചർച്ച നടത്തും. ഡിസംബർ 29ന് രാവിലെ 10ന് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫിസിലാണ്​ ചര്‍ച്ച.

ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും. നിരക്ക്​ വർധിപ്പിക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സംഘടനകൾ നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് യോഗം ചേരുന്നത്.

Tags:    
News Summary - Auto-taxi fare hike: Talks with organizations on December 29

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.