ബ്യൂ​ട്ടി പാ​ർ​ല​ർ ജീ​വ​ന​ക്കാ​രിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറ​സ്​റ്റിൽ

നെ​ടു​മ​ങ്ങാ​ട്: വാ​യ്പ ത​ര​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാ​മെ​ന്ന് പ്ര​ലോ​ഭി​പ്പി​ച്ച് ബ്യൂ​ട്ടി പാ​ർ​ല​ർ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ഓ​ട്ടോ ഡ്രൈ​വ​റെ നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. വ​ട്ട​പ്പാ​റ ക​ണ​ക്കോ​ട് ജൂ​ബി​ലി ന​ഗ​ർ കോ​ട്ട​മു​ക​ൾ കു​ന്നി​ൽ വീ​ട്ടി​ൽ എ​ൻ. സ​നി​ൽ​ദാ​സ് (37) ആ​ണ് നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്. വി​വാ​ഹി​ത​നും ര​ണ്ട്​ കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണി​യാ​ൾ.

കു​റ​ഞ്ഞ പ​ലി​ശ​നി​ര​ക്കി​ൽ വാ​യ്പ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്നും അ​തി​ന് എം.​ഡി​യെ കാ​ണ​ണ​മെ​ന്നും പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് യു​വ​തി​യെ നെ​ടു​മ​ങ്ങാ​ട്ടു​നി​ന്ന്​ ഓ​ട്ടോ​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ചാ​ല​ക്കു​ഴി ഭാ​ഗ​ത്തെ ലോ​ഡ്ജി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ൾ ഓ​ട്ടോ​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ നെ​ടു​മ​ങ്ങാ​ട്ടേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ പ​രി​ച​യ​പ്പെ​ട്ട​താ​ണ്​ സ്​​ത്രീ​യെ.

നെ​ടു​മ​ങ്ങാ​ട് സി ​ഐ വി​നോ​ദ്, എ​സ്.​ഐ അ​ഷ്‌​റ​ഫ്, വി​ജ​യ​ൻ, നൂ​റു​ൽ ഹ​സ​ൻ , രാ​ജേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Tags:    
News Summary - auto driver arrested for rape young woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.