സൈക്കിൾ യാത്രക്കാരുടെ ശ്രദ്ധക്ക്...

കൽപറ്റ: ആരോഗ്യവും ഉൻമേഷവും പ്രധാനംചെയ്യുമെങ്കിലും സൈക്കിൾ സവാരിക്കാർ സമീപകാലത്തായി റോഡപകടങ്ങൾക്ക് ഇരയാകുന്നതായി ആർ.ടി.ഒ അധികൃതർ പറയുന്നു.

രാത്രി സൈക്കിൾ യാത്രികർ വാഹന ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാത്തതാണ് അപകടങ്ങൾ വർധിപ്പിക്കുന്നത്. അതിനാൽ സൈക്കിൾ യാത്രികരുടെ സുരക്ഷക്കായി മാർഗ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അറിയിച്ചു.

സുരക്ഷിതമാക്കാം സൈക്കിൾ യാത്ര

  • രാത്രി യാത്ര നടത്തുന്നവർ സൈക്കിളിൽ നിർബ്ബന്ധമായും റിഫ്ലക്ടറുകൾ ഘടിപ്പിക്കുകയും ഹെഡ് ലൈറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക
  • ഹെൽമറ്റ്, റിഫ്ലക്റ്റീവ് ജാക്കറ്റ് എന്നിവ നിർബന്ധമായും ധരിക്കുക.
  • അമിത വേഗതയിൽ സൈക്കിൾ സവാരി നടത്താതിരിക്കുക.
  • സൈക്കിൾ പൂർണമായും സുരക്ഷിതമാണെന്നും മറ്റ് തകരാറുകൾ ഇല്ലെന്നും ഉറപ്പാക്കുക.
Tags:    
News Summary - Attention cyclists RTO with precautionary instructions to avoid accidents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.