ഷൈജു, അതുൽ വില്യംസ്
വീടാക്രമിച്ച് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ പിടിയിൽ
കൊട്ടാരക്കര: കൊട്ടാരക്കര വയക്കൽ സ്വദേശിയുടെ വീടുകയറി ആക്രമിച്ച് ഗൃഹനാഥനെയും ഭാര്യയെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ കൊട്ടാരക്കര പൊലീസ് പിടികൂടി. കൊടുംകുറ്റവാളികളായ കുണ്ടറ പേരയം കുമ്പളം ഷൈജു ഭവനത്തിൽ ചെങ്കീരി എന്ന ഷൈജു (31), കുണ്ടറ കാഞ്ഞിരോട് സുനിനിവാസിൽ അതുൽ വില്യംസ് (30) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് കുമ്പളം സ്വദേശിയും പോസ്റ്റ്മാനുമായ മനു മൈക്കിൾ, അന്റണി ദാസ് എന്നിവരെ കൊട്ടാരക്കര നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മനു മൈക്കിളിന് വയക്കൽ സ്വദേശിയായ ഗൃഹനാഥനോടുള്ള വിരോധമാണ് ആക്രമിക്കാൻ കാരണമായത്. എല്ലാ പ്രതികൾക്കെതിരെയും കുണ്ടറ പൊലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇവർക്കെതിരെ കാപ്പ നിയമ പ്രകാരം നടപടി സ്വീകരിച്ചിട്ടുള്ളതായും പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊട്ടാരക്കര സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ ജയകൃഷ്ണൻ, എസ്.എസ്.ഐ ഗോപകുമാർ, എ.എസ്.ഐ അജയൻ, സി.പി.ഒമാരായ അഭി സലാം, വിഷ്ണു, ശ്യാം കൃഷ്ണൻ, മനു കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.