മണ്ണെടുക്കുന്നതിന് ഗുണ്ടപ്പിരിവു കൊടുക്കാത്തതിന് കൊല്ലാൻ ശ്രമം: പ്രതി മുംബൈയിൽ പിടിയിൽ

കോട്ടയം: നിയമപരമായി മണ്ണെടുക്കുന്നതിന് ഗുണ്ടപ്പിരിവു കൊടുക്കാത്തതിന് സൂപ്പർവൈസറെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. വാകത്താനം ചൂരചിറയിൽ വട എന്നു വിളിക്കുന്ന മനീഷ് ഗോപിയെയാണ് മുംബൈ പനവേലിൽ നിന്നും കറുകച്ചാൽ പൊലീസിന്റെ സംഘം പിടികൂടിയത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന സംഭവത്തിൽ ഒന്നാം പ്രതി ഊമ്പിടി മഞ്ജു എന്നു വിളിക്കുന്ന മഞ്ജുവിനെ പിറ്റേ ദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു. മണ്ണെടുത്തുകൊണ്ടിരുന്ന സൈറ്റിലെ സൂപ്പർവൈസർ ആയിരുന്ന സുജിത്തിനെയാണ് പ്രതികൾ ഗുണ്ടപ്പിരിവു കൊടുക്കാതിരുന്നതിന്റെ വിരോധത്താൽ കൊലപ്പെടുത്താൻ ശ്രമിച്ചത്.

കറുകച്ചാൽ പോലീസ് കേസ് എടുത്തതിനെ തുടർന്ന് ഒളിവിൽ പോയ രണ്ടാം പ്രതി മനീഷിനെ മുംബൈ പനവേലിൽ നിന്നും ചങ്ങനാശ്ശേരി ഡിവൈ.എസ്.പി എ.കെ വിശ്വനാഥന്റെ നിർദേശാനുസരണം കറുകച്ചാൽ പൊലീസ് ഇൻസ്‌പെക്ടർ പ്രശോഭ്, വാകത്താനം പൊലീസ് ഇൻസ്‌പെക്ടർ അനീഷ് കുമാർ, സബ് ഇൻസ്‌പെക്ടർ ഷിബു, സി.പി.ഒമാരായ സുനോജ്, ഷെബിൻ പീറ്റർ എന്നിവർ ചേർന്നാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Attempt to kill for not paying goondas for digging soil: Suspect arrested in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.