യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം

കാലടി: മഞ്ഞപ്ര നടമുറിയിൽ യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. അയ്യമ്പുഴ പഞ്ചായത്തിലെ ചുള്ളി എരപ്പ് സ്വദേശിയായ യുവതിക്കാണ് പരിക്കേറ്റത്. യുവതിയെ എറണാകുളം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഞായർ വൈകീട്ട് യുവതിയും ഭർത്താവിന്റെ സഹോദരിയും സ്കൂട്ടറിൽ പോകുമ്പോൾ അമിതവേഗത്തിൽ കാറോടിച്ച് വന്ന് യുവതിയുടെ ദേഹത്ത് റോഡിലെ ചളിവെള്ളം തെറിപ്പിക്കുകയായിരുന്നു. ഇത് ചോദ്യംചെയ്യുകയും യുവതികൾ പട്ടണത്തിലേക്ക് പോവുകയും ചെയ്തു.

ഭർത്താവിന്‍റെ സഹോദരിയെ മഞ്ഞപ്ര ബസ് സ്റ്റാൻഡിൽ കൊണ്ടുപോയിവിട്ട് തിരികെ വീട്ടിലേക്ക് വരുമ്പോൾ റോഡിൽ കാത്തുനിന്ന് കാറിടിച്ചുവീഴ്ത്തുകയായിരുന്നു. സംഭവത്തിനുശേഷം യുവാവ് ഒളിവിലാണ്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - Attempt to kill a young woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.