Posted On
date_range Updated On
date_range ആദിവാസി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ
പത്തനംതിട്ട: ളാഹ ആദിവാസി കോളനിക്ക് സമീപം 52കാരിയെ ബൈക്ക് യാത്രക്കാരായ രണ്ടുപേർ പീഡിപ്പിക്കാൻ ശ്രമിച്ചു. സംഭവത്തിൽ അടിച്ചിപ്പുഴ ആശാൻ പറമ്പിൽ ജിൻസൺ (30), അടിച്ചിപ്പുഴ സജീവ് (47) എന്നിവരെ പൊലീസ് അറസ്റ്റ്ചെയ്തു. ശനിയാഴ്ച രാവിലെയാണ് സംഭവം.
അടിച്ചിപ്പുഴയിൽ നിന്നും ബൈക്കിൽ അട്ടതോട്ടിലെ മരണവീട്ടിലേക്കുപോയ പ്രതികൾ വെള്ളം കുടിക്കാനെന്ന പേരിലാണ് യുവതിയുടെ വീട്ടിലെത്തിയത്.
വെള്ളം എടുക്കാൻ അകത്തേക്കുപോയ വീട്ടമ്മയെ പ്രതികൾ അക്രമിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പെരുനാട് എസ്.ഐയും സംഘവും അട്ടതോട്ടിൽ വെച്ച് പ്രതികളെ അറസ്റ്റ് ചെയ്തു. കോടതിയിലെത്തിച്ച പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.