സെന്തിൽ കുമാർ
പാലക്കാട്: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്ന് വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ പിടിയിൽ. തമിഴ്‌നാട് സേലം സ്വദേശി സെന്തിൽ കുമാറാണ് (47) പിടിയിലായത്. കഞ്ചിക്കോട്ടാണ് സംഭവം.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെയാണ് ഇയാൾ അടുത്തേക്ക് വിളിച്ച് കൊണ്ടുപോകാൻ ശ്രമിച്ചത്. സത്രപ്പടിയിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ കുഞ്ഞുമായി ഓട്ടോയിൽ കയറിയ ഇയാളുടെ പെരുമാറ്റത്തിൽ ഓട്ടോഡ്രൈവർക്ക് സംശയം തോന്നുകയായിരുന്നു.
സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കഞ്ചിക്കോട് റെയിൽവേ സ്‌റ്റേഷനിൽനിന്ന് നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.