അട്ടപ്പാടിയില്‍ ​േപ്രാജക്ട് ഓഫിസറെ നിയമിച്ചെന്ന്​ സര്‍ക്കാര്‍ ഹൈകോടതിയിൽ

കൊച്ചി: ആദിവാസി ക്ഷേമപദ്ധതികള്‍ ഏകോപിപ്പിച്ച്​ നടപ്പാക്കാന്‍ അട്ടപ്പാടിയില്‍ ​േപ്രാജക്ട് ഓഫിസറെ നിയമിച്ചതായി സര്‍ക്കാര്‍ ഹൈകോടതിയിൽ. പട്ടികജാതി-വര്‍ഗ വകുപ്പിലെ ഉദ്യോഗസ്ഥനായ കെ. കൃഷ്ണപ്രകാശിനെയാണ്​​ മാർച്ച്​ ഒന്നുമുതൽ ​േപ്രാജക്ട് ഓഫിസറായി നിയമിച്ച​െതന്ന്​ സറ്റേറ്റ് അറ്റോണി വ്യക്​തമാക്കി.

​െഎ.എ.എസുകാരനായ നോഡല്‍ ഓഫിസറെ നിയമിക്കാൻ നടപടി സ്വീകരിച്ചുവരുന്നതായും സർക്കാർ അറിയിച്ചു. തുടർന്ന്​ വിശദമായ സത്യവാങ്​മൂലം നൽകാൻ കോടതി നിർദേശിച്ചു. അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ ജനക്കൂട്ടം അടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ സ്വമേധയാ എടുത്ത കേസാണ് കോടതിയുടെ പരിഗണനക്കെത്തിയത്.

സർക്കാറി​​​െൻറ വിശദീകരണത്തിനിടെ അട്ടപ്പാടിയിൽ നോഡൽ ഒാഫിസറെ നിയമിക്കണമെന്നാണ് പാലക്കാട് ജില്ല കലക്ടര്‍ മുമ്പ് ശിപാര്‍ശ നല്‍കിയിരുന്നതെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. ​നോഡൽ ഒാഫിസർ നിയമനവുമായി ബന്ധപ്പെട്ട നിലപാട്​ ആരാഞ്ഞിരുന്നതായി കോടതിയും ചൂണ്ടിക്കാട്ടി. ഇപ്പോൾ നിയമിച്ചത്​ നോഡൽ ഒാഫിസറെയാണോയെന്നും ചോദിച്ചു. തുടർന്നാണ്​ സത്യവാങ്​മൂലം നൽകാൻ നിർദേശിച്ചത്​.

Tags:    
News Summary - Attappady govt Appointed Govt servant-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.